'ജയിലറിൽ മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഡബിൾ ഇംമ്പാക്ട് കിട്ടിയേനെ'; ഒമർ ലുലു
|വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തു.
കൊച്ചി: നെൽസൺ സംവിധാനം ചെയ്ത് തെന്നിന്ത്യൻ മെഗാ സ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണ് ‘ജയിലർ’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. ജയിലറിൽ ആദ്യം വില്ലൻ കഥാപാത്രത്തിനായി മമ്മൂട്ടിയെ ആണ് നിശ്ചയിച്ചിരുന്നതെന്നുളള പ്രചരണങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ഒമർ ലുലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമറിന്റെ പ്രതികരണം. ആദ്യം നിശ്ചയിച്ച പോലെ സിനിമയിൽ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്പാക്ട് കിട്ടിയേനെ എന്ന് ഒമർ പറഞ്ഞു.
ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണ രൂപം
'ജയിലർ, നെൽസൺ എന്ന ഡയറക്ട്റുടെ ഗംഭീര തിരിച്ചു വരവ്. രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില്ല. പിന്നെ ലാലേട്ടൻ ശിവരാജ് കുമാർ. വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും, ആദ്യം പ്ലാൻ ചെയ്ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്പാക്ട് കിട്ടിയേനെ അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷൻ വന്നേനെ' - ഒമർ കുറിച്ചു.