നിങ്ങള്‍ ട്രോളിക്കോളൂ എന്നാലേ എന്റെ പ്രൊഡക്റ്റിന് മാക്സിമം റീച്ച് കിട്ടൂ: ഒമര്‍ ലുലു
|വർഷത്തിൽ 140+ സിനിമ ഇറങ്ങുന്ന മലയാള സിനിമാ ഇൻഡസ്ട്രിയിൽ മാക്സിമം 20 സിനിമക്ക് മാത്രമേ മുടക്കിയ പണം എങ്കിലും തിരിച്ച് കിട്ടുന്നുള്ളു
തന്റെ സിനിമ നല്ലതായാലും മോശമായാലും മാക്സിമം പ്രമോട്ട് ചെയ്യുമെന്ന് സംവിധായകന് ഒമര്‍ ലുലു. നിങ്ങൾ തിരിച്ച് ട്രോളുകയ്യും സപ്പോർട്ട് ചെയ്യുകയും ഒക്കെ വേണം എന്നാലേ തന്റെ പ്രൊഡക്റ്റിന് മാക്സിമം റീച്ച് കിട്ടൂവെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ധമാക്ക'യുടെ തമിഴ് ഡബ് റൈറ്റ്സ് ചോദിച്ച് ആളുകള്‍ വന്നു തുടങ്ങിയെന്നും ട്രോളിയ എല്ലാവര്ക്കും നന്ദിയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
ഒമര്‍ ലുലുവിന്റെ കുറിപ്പ്
വർഷത്തിൽ 140+ സിനിമ ഇറങ്ങുന്ന മലയാള സിനിമാ ഇൻഡസ്ട്രിയിൽ മാക്സിമം 20 സിനിമക്ക് മാത്രമേ മുടക്കിയ പണം എങ്കിലും തിരിച്ച് കിട്ടുന്നുള്ളു. ഇതിൽ വലിയ താരങ്ങൾ ഇല്ലാത്ത 90% സിനിമകൾ ആരും ശ്രദ്ധിക്കുന്നു പോലും ഇല്ലാ. ഞാൻ എന്റെ സിനിമ നല്ലതായാലും മോശമായാലും മാക്സിമം പ്രമോട്ട് ചെയ്യും അത് എന്റെ ജോലിയാണ് നിങ്ങൾ തിരിച്ച് ട്രോളുകയ്യും സപ്പോർട്ട് ചെയ്യുകയും ഒക്കെ വേണം എന്നാലേ എന്റെ പ്രൊഡക്റ്റിന് മാക്സിമം റീച്ച് കിട്ടൂ. ധമാക്കയുടെ തമിഴ് ഡബ് റെറ്റസ് ചോദിച്ച് ആളുകൾ വന്നു തുടങ്ങി ട്രോളിയ എല്ലാവർക്കും നന്ദി