Entertainment
ട്രോളുകളും നെഗറ്റീവ് കമന്‍റുകളും എന്‍റെ ഹൃദയം തകര്‍ക്കുന്നു, ആത്മവിശ്വാസം കെടുത്തുന്നു, ഞാനൊരു പഞ്ചിംഗ് ബാഗ് ആവുകയാണ്; കുറിപ്പുമായി രശ്മിക മന്ദാന
Entertainment

ട്രോളുകളും നെഗറ്റീവ് കമന്‍റുകളും എന്‍റെ ഹൃദയം തകര്‍ക്കുന്നു, ആത്മവിശ്വാസം കെടുത്തുന്നു, ഞാനൊരു പഞ്ചിംഗ് ബാഗ് ആവുകയാണ്; കുറിപ്പുമായി രശ്മിക മന്ദാന

Web Desk
|
9 Nov 2022 11:09 AM GMT

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അല്ലെങ്കില്‍ ആഴ്ചകളായി, മാസങ്ങളായി, വര്‍ഷങ്ങളായി ചിലകാര്യങ്ങള്‍ എന്ന ബുദ്ധിമുട്ടിക്കുന്നുണ്ട്

തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ തുറന്നടിച്ച് നടി രശ്മിക മന്ദാന. കരിയറിന്‍റെ തുടക്കം മുതല്‍ വെറുപ്പ് നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ട്രോളുകള്‍ കൊണ്ടും നെഗറ്റിവിറ്റി കൊണ്ടും ആക്രമിക്കപ്പെടുന്ന ഒരു പഞ്ചിംഗ് ബാഗാണ് താനെന്നും പുഷ്പ താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍,ഹന്‍സിക മൊത്‍വാനി, ക്യാമറാമാന്‍ രവി കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ ഈ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ''നിങ്ങളെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നാണ് സ്നേഹം വരുന്നത്. അതു സാധിക്കാത്തവരില്‍ നിന്ന് വെറുപ്പും. നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കൂ. നിങ്ങള്‍ ശരിക്കും അത്ഭുതമാണ്'' ദുല്‍ഖറിന്‍റെ കമന്‍റ് ഇങ്ങനെയായിരുന്നു. നിങ്ങളോട് സ്നേഹം മാത്രമെന്നായിരുന്നു ഹന്‍സിക കുറിച്ചത്.

രശ്മിക മന്ദാനയുടെ കുറിപ്പ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അല്ലെങ്കില്‍ ആഴ്ചകളായി, മാസങ്ങളായി, വര്‍ഷങ്ങളായി ചിലകാര്യങ്ങള്‍ എന്ന ബുദ്ധിമുട്ടിക്കുന്നുണ്ട്. അത് തുറന്നുപറയേണ്ട സമയമായെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ എനിക്കുവേണ്ടിയാണ് സംസാരിക്കുന്നത്- വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇത് പറയേണ്ടതായിരുന്നു. എന്‍റെ കരിയറിന്‍റെ എനിക്കെതിരെ എനിക്ക് ഒരുപാട് വെറുപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. ട്രോളുകള്‍കൊണ്ടും നെഗറ്റിവിറ്റികൊണ്ടും ആക്രമിക്കപ്പെടുന്ന പഞ്ചിങ് ബാഗ് ആകുകയാണെന്ന് പറയാം. ഞാന്‍ തെരഞ്ഞെടുത്ത ഈ ജീവിതത്തിന് വിലയുണ്ടെന്ന് എനിക്കറിയാം. ഞാന്‍ എല്ലാവരുടെയും 'കപ്പ് ഓഫ് ടീ' അല്ലെന്നും ഇവിടെയുള്ള എല്ലാവരും എന്നെ സ്‌നേഹിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും എനിക്കറിയാം. അതിനര്‍ത്ഥം നിങ്ങള്‍ എന്നെ അംഗീകരിക്കാത്തത് കൊണ്ട് നിങ്ങള്‍ക്ക് എന്നില്‍ നെഗറ്റിവിറ്റി നിറക്കാം എന്നല്ല.

നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഞാന്‍ ദിവസവും എത്രത്തോളം ജോലി ചെയ്യുന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാന്‍ ചെയ്ത ജോലിയില്‍ നിന്ന് നിങ്ങള്‍ അനുഭവിക്കുന്ന സന്തോഷമാണ് ഞാന്‍ നോക്കാറുള്ളത്. നിങ്ങള്‍ക്കും എനിക്കും അഭിമാനകരമാകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ പരമാവധി ശ്രമിക്കാറുള്ളത്. ഇന്റര്‍നെറ്റില്‍ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോള്‍ അത് എന്‍റെ ഹൃദയം തകര്‍ക്കും, തുറന്നുപറയുകയാണെങ്കില്‍ അതെന്‍റെ ആത്മവിശ്വാസം കെടുത്തുന്നു. പ്രത്യേകിച്ച് ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍.

അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എനിക്കെതിരെ തിരിയുന്നതായി ഞാന്‍ മനസിലാക്കുന്നു. സോഷ്യല്‍ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ പ്രചരണങ്ങള്‍ എനിക്കും ഇന്റസ്ട്രിക്ക് അകത്തും പുറത്തുമുള്ള എന്‍റെ ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്യുന്നതാണ്. ക്രീയേറ്റീവായ വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു, കാരണം അത് എന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ പ്രേരിപ്പിക്കുകയുള്ളൂ. എന്നാല്‍ നെഗറ്റിവിറ്റിയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? വളരെക്കാലമായി അത് അവഗണിക്കാന്‍ ഞാന്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നത്. തുറന്നു പറയുന്നതിലൂടെ ഞാന്‍ ആരുടേയും ഹൃദയം കീഴടക്കാന്‍ പോകുന്നില്ലെന്ന് അറിയാം. എനിക്ക് ലഭിക്കുന്ന ഈ വെറുപ്പ് കൊണ്ട് ഞാന്‍ മാറാന്‍ ആഗ്രഹിക്കുന്നില്ല.

ബാക്കി ഉള്ളവരില്‍ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്‌നേഹവും ഞാന്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നിരന്തര സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും പുറത്തുവരാന്‍ എനിക്ക് ധൈര്യം നല്‍കുന്നതും. എനിക്ക് ചുറ്റുമുള്ള എല്ലാവരോടും, ഞാന്‍ ഇതുവരെ ജോലി ചെയ്തിട്ടുള്ളവരോടും ഞാന്‍ എപ്പോഴും ആരാധിച്ചിരുന്നവരോടും സ്‌നേഹം മാത്രമേയുള്ളൂ. ഞാന്‍ കഠിനാധ്വാനം ചെയ്യുകയും നിങ്ങള്‍ക്കായി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാവരോടും ദയ കാണിക്കുക. നമ്മള്‍ എല്ലാവരും നമ്മുടെ പരമാവധി ചെയ്യാന്‍ ശ്രമിക്കുക.

View this post on Instagram

A post shared by Rashmika Mandanna (@rashmika_mandanna)

Similar Posts