ഒരു തെക്കൻ തല്ല് കേസ്: അരങ്ങിലെ അമ്മിണിപ്പിള്ളയെ കാണാന്‍ യഥാർത്ഥ അമ്മിണിപ്പിള്ളയെത്തി!
|'അമ്മിണിപ്പിള്ള വെട്ടു കേസ്' എന്ന പേരില്‍ ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയാണ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സിനിമയാക്കിയത്
തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന 'ഒരു തെക്കന്‍ തല്ല് കേസ്' എന്ന ചിത്രം കാണാന്‍ തിയേറ്ററിൽ യഥാർത്ഥ അമ്മിണിപ്പിള്ളയെത്തി.
ജി.ആര്‍ ഇന്ദുഗോപന്റെ ചെറുകഥയായ 'അമ്മിണിപ്പിള്ള വെട്ടുകേസി'ന് കാരണക്കാരനായ യഥാർത്ഥ അമ്മിണിപ്പിള്ളയാണ് ഇപ്പോള്‍ തിയേറ്ററില്‍ തന്റെ കഥ പറയുന്ന 'ഒരു തെക്കന്‍ തല്ല് കേസ്' കാണാന്‍ എത്തിയത്. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് അമ്മിണിപ്പിള്ള. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ രേവതി സിനിമാക്‌സിലാണ് അമ്മിണിപ്പിള്ള സിനിമ കാണാന്‍ എത്തിയത്. രേവതി തിയേറ്റർ ജീവനക്കാർ പൊന്നാടയിട്ട് അമ്മിണിപ്പിള്ളയെ സ്വീകരിച്ചു.
യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കി 'അമ്മിണിപ്പിള്ള വെട്ടു കേസ്' എന്ന പേരില്‍ ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയാണ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സിനിമയാക്കിയത്. ചെറുപ്പത്തിൽ താന്‍ കണ്ടും കേട്ടുമറിഞ്ഞ അമ്മിണിപ്പിള്ളയെക്കുറിച്ചാണ് ചെറുകഥയില്‍ ജി.ആർ ഇന്ദുഗോപന്‍ എഴുതിയത്. കഥയില്‍ അമ്മിണിപ്പിള്ളയുടെ പ്രതികാരത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കില്‍ സിനിമയില്‍ കുറഞ്ഞ കാലയളവില്‍ നടക്കുന്ന സംഭവങ്ങളായാണ് കഥ ചിത്രീകരിച്ചിരിക്കുന്നത്.
രാജേഷ് പിന്നാടന്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്‍.ശ്രീജിത്താണ്. പത്മപ്രിയ,റോഷൻ മാത്യു,നിമിഷ സജയൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.