"സ്വയം ഇരയാകാന്‍' ഭയങ്കര താല്പര്യമുള്ള നാടാണ് നമ്മുടേത്"; മംമ്ത
|"സ്ത്രീകൾ എങ്ങനെ വിവാഹമോചനം നേടുന്നുവെന്നത് ഞാൻ കാണുകയാണ്.... അവർ വേർപിരിയുകയും ശേഷം അവരുടെ ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു"
'സ്വയം ഇരയാകാന്‍' വലിയ താല്പര്യമുള്ള നാടാണ് നമ്മുടേതെന്ന് നടി മംമ്ത മോഹന്‍ദാസ്. സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്ക്കാന് ആഗ്രഹിക്കുന്നതായും ഒരേ പാട്ട് തന്നെ എത്ര കാലമാണ് പാടി കൊണ്ടിരിക്കുകയെന്നും മംമ്ത ചോദിച്ചു. ഒരു സ്വകാര്യ എഫ്.എം ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ വിവാദ പരാമര്‍ശങ്ങള്‍. ചെറിയ പെണ്‍കുട്ടികള്‍ക്കാണ് അതെ പ്രായത്തിലുള്ള ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് കൂടുതല്‍ ലഭിക്കുന്നുണ്ടെന്നും സ്ത്രീകള്‍ അവരുടെ കാല്‍വെപ്പുകള്‍ അഭിമാനത്തോടെ തന്നെ മുന്നോട്ടുവെക്കണമെന്നും താരം പറഞ്ഞു.
സ്ത്രീകൾ വിവാഹമോചനം നേടിയതിന് ശേഷം വേർപിരിയുകയും ശേഷം അവരുടെ ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകൾ പുരുഷന്മാരെ ഉപേക്ഷിച്ചതിന് ശേഷം പിന്നീട് അവരെ സമാധാനത്തോടെ ജീവിക്കാനും മുന്നോട്ട് പോകാനും സമ്മതിക്കുന്നില്ലെന്നും ഇങ്ങനെയും സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും മംമ്ത പറഞ്ഞു.
മംമ്തയുടെ വാക്കുകള്‍:
ഞാൻ കടന്നുപോയ എല്ലാറ്റിന്റെയും ഇരയായി ഞാൻ എന്നെത്തന്നെ അവതരിപ്പിക്കുന്നില്ല. "സ്വയം ഇരയാകല്‍' ഭയങ്കര താല്പര്യമുള്ള നാടാണ് നമ്മുടേത്. സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്ക്കാന് ആഗ്രഹിക്കുന്നു. അവര്‍ ഒരേ പാട്ട് തന്നെയാണ് എപ്പോഴും പാടുന്നത്. എത്ര കാലമാണ് ഇതേ പാട്ട് പാടി കൊണ്ടിരിക്കുക. "ഞാന്‍ പീഡനത്തിന്റെ ഇരയാണ്.... ആക്രമണത്തിന്റെ ഇരയാണ്.... ഞാന്‍ പെണ്ണായത് കൊണ്ട് ഇരയായതാണ്......എന്നിങ്ങനെ", അങ്ങനൊന്നും ഒരിക്കലും ചെയ്യരുത്. നിങ്ങള്‍ നിങ്ങളുടെ കാലുകള്‍ മുന്നോട്ടുതന്നെ വെക്കുക. പെണ്ണാണെന്ന അഭിമാന ബോധത്തോടെ മുന്നോട്ടുപോവുക. ചെറിയ പെണ്‍കുട്ടികള്‍ക്കാണ് ആണ്‍കുട്ടികളേക്കാള്‍ പ്രിവിലേജ് കൂടുതല്‍ ലഭിക്കുന്നത്. റോള്‍ റിവേഴ്സല്‍ ആയി. ഇന്ന് പെണ്‍കുട്ടികള്‍ക്ക് അമിത ആത്മവിശ്വാസമാണ്. സമപ്രായക്കാരില്‍ തന്നെ നോക്കി കഴിഞ്ഞാല്‍ ''ഇവള് ആള് സ്മാര്‍ട്ടാണ്, ഇവന് ആള് സ്ലോയാണ്'' എന്നിങ്ങനെയാണ് മിക്ക വീടുകളില്‍ നിന്നും കേള്‍ക്കുന്നത്. സ്ത്രീകൾ എങ്ങനെ വിവാഹമോചനം നേടുന്നുവെന്നത് ഞാൻ കാണുകയാണ്.... അവർ വേർപിരിയുകയും ശേഷം അവരുടെ ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു...ഇതെല്ലാം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇത്തരത്തിലൊന്നും കേട്ടിട്ടില്ലെന്ന് പറയരുത്. സ്ത്രീകൾ പുരുഷന്മാരെ ഉപേക്ഷിച്ചതിന് ശേഷം പിന്നീട് അവരെ സമാധാനത്തോടെ ജീവിക്കാനും മുന്നോട്ട് പോകാനും സമ്മതിക്കുന്നില്ല. ഇങ്ങനെയും സമൂഹത്തില്‍ നടക്കുന്നുണ്ട്.
"Ours is a society of terrible interest in self-victim"; Mamta