Entertainment
Actress Parvathy Thiruvothu has been removed from the Board of Directors of the Kerala State Film Development Corporation, KSFDC, Parvathy Thiruvothu removed from KSFDC, Parvathy Thiruvothu removed from Kerala State Film Development Corporation, Parvathy Thiruvothu, Kerala State Film Development Corporation Board of Directors

പാര്‍വതി തിരുവോത്ത്

Entertainment

ചലച്ചിത്ര വികസന കോർപറേഷന്‍ ഡയരക്ടർ ബോർഡിൽനിന്ന് പാർവതി തിരുവോത്തിനെ നീക്കി

Web Desk
|
14 Aug 2023 2:56 AM GMT

ബോർഡ് പുനഃസംഘടനയുടെ ഭാഗമായി അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാല പാർവതി എന്നിവരെയും നേരത്തെ നീക്കിയിരുന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ(കെ.എസ്.എഫ്.ഡി.സി) ഡയരക്ടർ ബോർഡിൽനിന്ന് നടി പാർവതി തിരുവോത്തിനെ പുറത്താക്കി ഉത്തരവിറങ്ങി. ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി കെ.എസ്.എഫ്.ഡി.സി മാനേജിങ്ങ് ഡയരക്ടർക്കു കത്ത് നൽകിയിരുന്നു.

രണ്ടാഴ്ച മുൻപാണ് പാർവതി കെ.എസ്.എഫ്.ഡി.സിക്ക് ഇ-മെയിൽ അയച്ചത്. കോർപറേഷൻ ഭരണസമിതി അംഗമായി തുടരാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു അവർ.

ബോർഡ് പുനഃസംഘടനയുടെ ഭാഗമായി അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാല പാർവതി എന്നിവരെയും കഴിഞ്ഞ മാസം നീക്കിയിരുന്നു. പകരം ക്യാമറാമാൻ പി. സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

Summary: Actress Parvathy Thiruvothu has been removed from the Board of Directors of the Kerala State Film Development Corporation(KSFDC)

Similar Posts