Entertainment
ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്: വിനയന്‍
Entertainment

ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന സിനിമയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്': വിനയന്‍

Web Desk
|
12 July 2022 5:59 AM GMT

മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ തിയറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു

സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചരിത്രസിനിമ 'പത്തൊമ്പതാം നൂറ്റാണ്ട്' റിലീസിനൊരുങ്ങുകയാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, ദീപ്തി സതി, പൂനം ബജ്‍വ, ചെമ്പന്‍ വിനോദ്,സുദേവ് നായര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആക്ഷൻ പാക്ഡ് ആയ ഒരു മാസ്സ് എന്‍റര്‍ടെയ്നറായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്‍റെ കുറിപ്പ്

സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തിൽ "പത്തൊമ്പതാം നൂറ്റാണ്ട് " എന്ന സിനിമയും അതിന്‍റെ പ്രമേയവും തീർച്ചയായും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു.. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തന്‍റെ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിന്‍റെ കഥ.ആക്ഷൻ പാക്ഡ് ആയ ഒരു മാസ്സ് എന്‍റര്‍ടെയ്നറായി തന്നെയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്.. ചിത്രത്തിന്‍റെ ടീസർ ഇറങ്ങിയപ്പോൾ ഏകകണ്ഠമായി അംഗീകരിച്ച പ്രേക്ഷകർ, സിനിമയേയും സ്വീകരിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു..

പ്രമേയം കൊണ്ടും ചിത്രത്തിന്‍റെ വലിപ്പം കൊണ്ടും ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന "പത്തൊൻപതാം നുറ്റാണ്ട്" മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ തിയറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു. മറ്റ് യാതൊരു അവകാശ വാദവുമില്ലെങ്കിലും നിങ്ങളേവരുടെയും ആശിർവാദങ്ങളുടെ അവകാശിയാകാൻ ആഗ്രഹിക്കുന്നു..

Similar Posts