സൽമാൻ ഖാൻ- സോനാക്ഷി സിൻഹ വിവാഹം; വൈറലായി ചിത്രം, സത്യാവസ്ഥയെന്ത്?
|ഇരുവരും മോതിരം കൈമാറുന്ന ചിത്രമാണ് പ്രചരിച്ചത്. താരങ്ങളുടെ ഫാൻപേജുകൾ വരെ ചിത്രം പങ്കുവെച്ചിരുന്നു
ബോളിവുഡ് താരങ്ങളായ സൽമാന് ഖാനും സോനാക്ഷി സിന്‍ഹയും വിവാഹിതരായെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇരുവരും മോതിരം കൈമാറുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. താരങ്ങളുടെ ഫാന്‍പേജുകൾ വരെ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെ രഹസ്യ വിവാഹം നടന്നെന്നാണ് ആരാധകര്‍ കരുതിയത്. ചിലര്‍ താരങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു.
എന്നാല്‍ സല്മാന് ഖാനോ സോനാക്ഷിയോ ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇതിനു പിന്നാലെയാണ് വൈറല്‍ ചിത്രത്തിന്റെ ആധികാരികതയിലേക്ക് സംശയം നീളുന്നത്. ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തതാണ് ഈ ചിത്രമെന്നതാണ് സത്യാവസ്ഥ. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇതു മനസ്സിലാകും.
2010ൽ സൽമാൻഖാനൊപ്പം ദബാങ് എന്ന ചിത്രത്തിലൂടെയാണ് സോനാക്ഷി സിൻഹ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദബാംഗ് പരമ്പരയിലെ മറ്റ് രണ്ട് ഭാഗങ്ങളിലും ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചിരുന്നു.