ദളപതി 68 ൽ പ്രഭുദേവയും; മീനാക്ഷി ചൗധരി നായികയായേക്കും
|ആഗോള നിലവാരത്തിലുള്ള മികച്ച സാങ്കേതിക വിദഗ്ധരായിരിക്കും സിനിമക്ക് വേണ്ടി അണിനിരക്കുകയെന്ന് എ.ജി.എസ് നേരത്തെ അറിയിച്ചിരുന്നു
ചെന്നൈ: നടൻ വിജയ്യും സംവിധായകൻ വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ദളപതി 68 ന്റെ ചിത്രീകണം ആരംഭിച്ചു. വെങ്കട്ട് പ്രഭു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ഇന്നലെ ചെന്നൈയിൽ വെച്ച് നടന്നു. പ്രഭുദേവ, മോഹൻ, പ്രശാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന് വിവരങ്ങൾ. മീനാക്ഷി ചൗധരിയാകും നായികയെന്നും സൂചനകളുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മറ്റും ലിയോയുടെ റിലീസിന് ശേഷം പ്രഖ്യാപിക്കുമെന്ന് വെങ്കട്ട് പ്രഭു അറിയിച്ചു.
സാമൂഹ്യമാധ്യമങ്ങളിലൂടെ വിജയ് തന്നെയാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് നടത്തിയത്. കൽപ്പാത്തി എസ് അഘോരത്തിന്റെ എ.ജി.എസ് എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. മാനാട്,മങ്കാത്ത തുടങ്ങിനിരവധി ചിത്രങ്ങളുടെ സംവിധായകനാണ് വെങ്കട്ട് പ്രഭു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2024ൽ ആയിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
എജിഎസിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ചിത്രമായിരിക്കും ദളപതി 68. ആഗോള നിലവാരത്തിലുള്ള മികച്ച സാങ്കേതിക വിദഗ്ധരായിരിക്കും സിനിമക്ക് വേണ്ടി അണിനിരക്കുകയെന്ന് എ.ജി.എസ് നേരത്തെ അറിയിച്ചിരുന്നു.
ആരാധകർ ഏറെ കാത്തിരിക്കുന്ന ലോകേഷ് കനകരാജിന്റെ ലിയോ പ്രദർശനത്തിനൊരുങ്ങുകയാണ്.