അച്ഛാ ഒരു 500 രൂപ വേണം; ബോംബെയിലേക്കു നാടു വിടാനൊരുങ്ങി പ്രകാശന്
|മാത്യുവിന്റെ അച്ഛനായിട്ടാണ് ചിത്രത്തില്‍ ദിലീഷ് പോത്തനെത്തുന്നത്
പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളുമായി 'പ്രകാശന് പറക്കട്ടെ' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. യു ട്യൂബ് ട്രന്‍ഡിംഗില്‍ രണ്ടാമതാണ് ടീസര്‍. ധ്യാൻ ശ്രീനിവാസൻ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാത്യുവിന്റെ അച്ഛനായിട്ടാണ് ചിത്രത്തില്‍ ദിലീഷ് പോത്തനെത്തുന്നത്. പറവ ഫെയിം ഗോവിന്ദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് കൂട്ടുകെട്ടാണ് പ്രകാശൻ പറക്കട്ടെ എന്ന ചിത്രവും നിർമിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണിത്. ടിനു തോമസും ചിത്രത്തിൽ നിർമാണ പങ്കാളിയാണ്.