![Premalu Nandilu, Fahadh Fazil, Karate Chandran, Bhavana Studios, latest malayalam news,പ്രേമലു നന്ദിലു, ഫഹദ് ഫാസിൽ, കരാട്ടെ ചന്ദ്രൻ, ഭാവന സ്റ്റുഡിയോ, ഏറ്റവും പുതിയ മലയാളം വാർത്തകൾ Premalu Nandilu, Fahadh Fazil, Karate Chandran, Bhavana Studios, latest malayalam news,പ്രേമലു നന്ദിലു, ഫഹദ് ഫാസിൽ, കരാട്ടെ ചന്ദ്രൻ, ഭാവന സ്റ്റുഡിയോ, ഏറ്റവും പുതിയ മലയാളം വാർത്തകൾ](https://www.mediaoneonline.com/h-upload/2024/02/12/1410649-chndran.webp)
'പ്രേമലു നന്ദിലു'... ഭാവന സ്റ്റുഡിയോസിൽ ഇനി ഫഹദ് ഫാസിലിന്‍റെ 'കരാട്ടെ ചന്ദ്രൻ'
![](/images/authorplaceholder.jpg?type=1&v=2)
നടൻ ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
കൊച്ചി: പ്രേക്ഷകാഭിപ്രായം കൊണ്ട് തിയറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ നിർമിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു'. യുവ മനസുകളിൽ ഇടം നേടിയ പ്രേമലുവിന് പിന്നാലെ ഭാവന സ്റ്റുഡിയോസിന്‍റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. നടൻ ഫഹദ് ഫാസിലാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രേമലുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിൽ കരാട്ടെ ചന്ദ്രൻറെ കോസ്റ്റ്യൂം ട്രയൽ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കരാട്ടെ അഭ്യസിക്കുന്ന ഫഹദിനെയാണ് ചിത്രത്തിൽ കാണുന്നത്. റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് എസ് ഹരീഷ് , വിനോയ് തോമസ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
'തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ' എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് പറയുന്നത്. പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ നസ്‌ലനും മമിതയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിർമാണം.