Entertainment
രാവണ്‍ സിനിമയില്‍ ഐശ്വര്യ റായിക്ക് ലഭിച്ചതിനെക്കാള്‍ കുറവ് പ്രതിഫലമാണ് എനിക്ക് ലഭിച്ചത്; പ്രതിഫലം നിശ്ചയിക്കുന്നത് ബിസിനസിന് അനുസരിച്ച്; പൃഥ്വിരാജ്
Entertainment

രാവണ്‍ സിനിമയില്‍ ഐശ്വര്യ റായിക്ക് ലഭിച്ചതിനെക്കാള്‍ കുറവ് പ്രതിഫലമാണ് എനിക്ക് ലഭിച്ചത്; പ്രതിഫലം നിശ്ചയിക്കുന്നത് ബിസിനസിന് അനുസരിച്ച്; പൃഥ്വിരാജ്

Web Desk
|
11 July 2022 11:32 AM GMT

നടന്‍ ചോദിക്കുന്ന ശമ്പളം താന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയ്ക്ക് പറ്റിയത് അല്ല. എന്നൊരു നിര്‍മ്മാതാവിന് തോന്നുകയാണെങ്കില്‍ അവരെ വെച്ച് ചെയ്യരുത്. അതാണ് അതിന്റെ ആദ്യ പടിയെന്നും പൃഥ്വിരാജ് പറഞ്ഞു.

തിരുവനന്തപുരം: സിനിമയിലെ നടന്മാര്‍ക്കും നടിമാര്‍ക്കും തുല്യ വേതനം വേണമെന്ന ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. താരങ്ങളുടെ ബിസിനസിന് അനുസരിച്ചാണ് പ്രതിഫലം നടന്മാര്‍ക്കും നടിമാര്‍ക്കും നിശ്ചയിക്കുന്നതെന്നും പൃഥ്വി പറഞ്ഞു.

രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കും ഐശ്വര്യ റായിക്കും തുല്യ പ്രതിഫലമല്ല ലഭിച്ചത്. അവരെക്കാളും വളരെയധികം കുറവ് പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നും

ഒരു താരത്തിന്റെ നടിയുടെ അല്ലെങ്കില്‍ നടന്റെ ശമ്പളം തീരുമാനിക്കപ്പെടുന്നത് അവളെ അല്ലെങ്കില്‍ അവനെ പ്രോജക്റ്റിലേക്ക് കൊണ്ടുവരുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും താരം പറഞ്ഞു. ഇന്ന നടന്‍ അല്ലെങ്കില്‍ ഇന്ന നടി ഉണ്ടെങ്കില്‍ ഈ പ്രോജക്ടിന് ഇത്രയും സാധ്യത കൂടും എന്നതനുസരിച്ചിട്ടാണ് ആ ശമ്പളം തീരുമാനിക്കപ്പെടുന്നത്.

നടീനടന്മാരും അങ്ങനെയാണ് ചോദിക്കുന്നത്. ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചാല്‍ ഈ സിനിമയ്ക്ക് ഇത്രയും ബിസിനസ് ഉണ്ടാകുമല്ലോ. അപ്പൊ എനിക്ക് ഇത്ര ശമ്പളം എടുക്കാമല്ലോ എന്നതാണ് ഒരു ചിന്ത.

മലയാളത്തിലെ ഒരു നടിമാരില്‍ ഇപ്പോള്‍ ഉദാഹരണത്തിന് മഞ്ജു വാര്യരെ എടുക്കുകയാണെങ്കില്‍ മഞ്ജുവാര്യരും ഒരു പുതുമുഖ നായകനും കൂടി ഒരുമിച്ചൊരു സിനിമയില്‍ അഭിനയിച്ചാല്‍ ഇരുവര്‍ക്കുംതുല്യ പ്രതിഫലം ആയിരിക്കില്ല ഉണ്ടാവുക. മഞ്ജുവിന് പുതുമുഖ താരത്തിനെ അപേക്ഷിച്ച് വലിയ പ്രതിഫലമായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യത്തിനും പൃഥ്വിരാജ് മറുപടി പറഞ്ഞു. ഇപ്പോള്‍ തന്റെ ശമ്പളം എന്താണ് അല്ലെങ്കില്‍ എത്രയാകണം എന്നുള്ളത് നിശ്ചയിക്കാനുള്ള അവകാശം ആ നടന്റെയോ നടിയുടെയോ ആണ്. ആ നടനെയോ നടിയോ വെച്ച് ഒരു സിനിമ എടുക്കണോ എന്ന് നിശ്ചയിക്കാനുള്ള അവകാശം ആ നിര്‍മ്മാതാവിന്റെയും ആണ്.

നടന്‍ ചോദിക്കുന്ന ശമ്പളം താന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയ്ക്ക് പറ്റിയത് അല്ല. എന്നൊരു നിര്‍മ്മാതാവിന് തോന്നുകയാണെങ്കില്‍ അവരെ വെച്ച് ചെയ്യരുത്. അതാണ് അതിന്റെ ആദ്യ പടിയെന്നും പൃഥ്വിരാജ് പറഞ്ഞു.

സിനിമയില്‍ വലിയ നിക്ഷേപമാണ് ആണ് പ്രധാന താരത്തിന്റെ ശമ്പളം എന്ന് പറയുന്നത്. ഷെയര്‍ ഹോള്‍ഡര്‍ ആയിരിക്കുന്നതാണ് എപ്പോഴും നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ വ്യക്തമായിട്ട് പറയുകയാണെങ്കില്‍ സിനിമ പരാജയപ്പെട്ടാല്‍ നമുക്ക് കുറച്ച് പൈസയെ കിട്ടുകയുള്ളൂ. സിനിമ വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പൈസ കിട്ടും എന്ന രീതിയില്‍ ഒരു ഷെയര്‍ ഹോള്‍ഡര്‍ ആയിട്ട് സിനിമകള്‍ ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഞാന്‍ സാധാരണ നിര്‍മാതാക്കളോട് ഞാന്‍ പറയാറുള്ളത് സിനിമയുടെ ആ ലാഭത്തിന്റെ അല്ലെങ്കില്‍ ബിസിനസിന്റെ ഒരു ശതമാനം. അപ്പൊ എന്താച്ചാല്‍ നമ്മള് അങ്ങനെ ഒരു സിനിമ ചെയ്യുമ്പോ നമ്മുടെ ശമ്പളം ഷൂട്ടിംഗ് സമയത്ത് തരണ്ട ഒരു ബാധ്യതയൊന്നും നിര്‍മ്മാതാവിനില്ല. ആ സിനിമ റിലീസ് ആയി സിനിമ നല്ല രീതിയില്‍ ബിസിനസ് ആയാല്‍ ആ സമയത്ത് ആ കിട്ടുന്ന പൈസയില്‍ നിന്നാണ് ശമ്പളം കിട്ടുക.

അങ്ങനെയാണെങ്കില്‍ സിനിമ വലിയ വിജയം ആകുമ്പോഴേ എനിക്ക് ഒരു നല്ല ശമ്പളം കിട്ടുകയുള്ളൂ. വിജയം ആയില്ലെങ്കില്‍ എനിക്ക് കുറച്ചേ കിട്ടുകയുള്ളൂ. അങ്ങനെയാണ് ഇനി മുന്നോട്ടു പോകേണ്ടതെന്നൊരു തോന്നല്‍ ഉണ്ട്. പക്ഷേ ഇത് പ്രിഫര്‍ ചെയ്യാത്ത നിര്‍മ്മാതാക്കളും ഉണ്ട്. നിങ്ങള്‍ ശമ്പളം പറഞ്ഞോളൂ എന്ന് ഇങ്ങോട്ട് പറയുന്ന നിര്‍മാതാക്കള്‍ എന്റെ സിനിമകളില്‍ തന്നെ ഉണ്ടായിട്ടുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.

Similar Posts