Entertainment
Prithviraj Sukumarans first look poster from Salaarപൃഥ്വിരാജ് സുകുമാരന്‍റെ സലാര്‍ ലുക്ക്
Entertainment

വരദരാജ മന്നാർക്ക് ജന്മദിനാശംസകളുമായി സലാർ ടീം

Web Desk
|
16 Oct 2023 7:21 AM GMT

ജന്മദിന സമ്മാനമായി പൃഥ്വിരാജിന്റെ കഥാപാത്രമായ വരദരാജ മന്നാറുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു

നടൻ പൃഥ്വിരാജ് സുകുമാരന് പിറന്നാൾ ആശസകൾ നേർന്നു കൊണ്ട് സലാർ ടീം. ജന്മദിന സമ്മാനമായി പൃഥ്വിരാജിന്റെ കഥാപാത്രമായ വരദരാജ മന്നാറുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. കെജിഎഫ് സീരിസിന്‍റെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധായകൻ ആകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന സവിശേഷത ചിത്രത്തിന്‍റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു. ചിത്രത്തിലെ പൃഥ്വിയുടെ ഗംഭീര ലുക്ക് അണിയറ പ്രവർത്തകർ നേരത്തെ റിലീസ് ചെയ്തിരുന്നു.

കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂരാണ് നിർമ്മിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ടീസറും പോസ്റ്ററും എല്ലാം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ചിത്രം ഡിസംബർ 22-ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകിളിൽ പ്രദർശനത്തിന് എത്തും. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Similar Posts