Entertainment
Pushpa 2

പുഷ്പ 2വില്‍ അല്ലു അര്‍ജുന്‍

Entertainment

ഇനി പുഷ്പയുടെ റൂള്‍; പുഷ്പ 2വിന്‍റെ കോണ്‍സപ്റ്റ് വീഡിയോ പുറത്ത്

Web Desk
|
8 April 2023 5:27 AM GMT

തിരുപ്പതി ജയിലി‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെയാണെന്ന് വീഡിയോയില്‍ ചോദിക്കുന്നു

അല്ലു അര്‍ജുന്‍റെ ജന്മദിനത്തില്‍ കോണ്‍സപ്റ്റ് വീഡിയോ പുറത്തുവിട്ടുകൊണ്ട് 'പുഷ്പ 2: ദ റൂള്‍' അനൗണ്‍സ്മെന്‍റ് നടത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'പുഷ്പ എവിടെ?' എന്ന ടൈറ്റിലോടുകൂടിയുള്ള വീഡിയോ പുറത്തിറങ്ങിയതോടെ പുഷ്പയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരിക്കുകയാണ്.


തിരുപ്പതി ജയിലി‍ല്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെയാണെന്ന് വീഡിയോയില്‍ ചോദിക്കുന്നു.തുടര്‍ന്നുള്ള ചോദ്യങ്ങളും പുഷ്പ എവിടെയെന്നാണ്. എട്ട് തവണ വെടിയേറ്റ ആള്‍ ഒരിക്കലും അത്രയും പരിക്കുകളോടെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. പുഷ്പ മരിച്ചെന്നും ചിലര്‍ പറയുന്നു. ഇതിനിടയില്‍ പുഷ്പ പ്രത്യക്ഷപ്പെടുകയാണ്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടു തന്നെ യുട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.



അല്ലുവിന്‍റെ 41-ാം പിറന്നാളിനോട് അനുബന്ധിച്ച് പുഷ്പയുടെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സാരിയും ആഭരണങ്ങളും ധരിച്ച് സ്ത്രീ വേഷത്തില്‍ നില്‍ക്കുന്ന അല്ലു അര്‍ജുന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

View this post on Instagram

A post shared by Allu Arjun (@alluarjunonline)

രശ്മിക മന്ദാന, അനസൂയ ഭരദ്വാദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ വിശാഖപട്ടണത്ത് പുഷ്പ 2വിന്‍റെ ഒരു ഷെഡ്യൂള്‍ അല്ലു അര്‍ജുന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഗാനരംഗമാണ് ഇവിടെ ചിത്രീകരിച്ചത്. അല്ലുവും ഫഹദും നേര്‍ക്കുനേര്‍ വരുന്ന മുഹൂര്‍ത്തങ്ങളാണ് പുഷ്പ 2വിന്‍റെ ഹൈലൈറ്റ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ,മലയാളം ഭാഷകളിലാണ് പുഷ്പ പുറത്തിറങ്ങിയത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു എത്തിയത്. സുകുമാറാണ് സംവിധാനം.



Similar Posts