Entertainment
റോക്കട്രിക്ക് വേണ്ടി വീട് വിറ്റ് മാധവൻ! ആരാധകന്‍റെ പോസ്റ്റിനു മറുപടിയുമായി മാഡി
Entertainment

റോക്കട്രിക്ക് വേണ്ടി വീട് വിറ്റ് മാധവൻ! ആരാധകന്‍റെ പോസ്റ്റിനു മറുപടിയുമായി മാഡി

Web Desk
|
18 Aug 2022 2:20 AM GMT

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ മാധവന്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്നത്

നടന്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'റോക്കട്രി ദ നമ്പി എഫക്ട്'. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈമിലും ലഭ്യമാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതകഥ പറഞ്ഞ ചിത്രത്തില്‍ മാധവന്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്നത്.

മാധവനും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോള്‍ റോക്കട്രിയുടെ സാമ്പത്തിക കാര്യങ്ങള്‍ക്കായി മാധവന്‍ തന്‍റെ വീട് വിറ്റെന്ന ആരാധകന്‍റെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. "ഓ യാർ. ദയവായി എന്‍റെ ത്യാഗത്തെ അമിതമായി സംരക്ഷിക്കരുത്. എനിക്ക് എന്‍റെ വീടോ മറ്റോ നഷ്ടപ്പെട്ടിട്ടില്ല. വാസ്തവത്തിൽ, റോക്കട്രിയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ഈ വർഷം വളരെ അഭിമാനത്തോടെ കനത്ത ആദായനികുതി അടയ്ക്കും. ദൈവത്തിന്‍റെ കൃപ..ഞങ്ങൾ എല്ലാവരും വളരെ നല്ലതും അഭിമാനകരവുമായ ലാഭം ഉണ്ടാക്കി. ഞാൻ ഇപ്പോഴും സ്നേഹിക്കുന്നു, എന്‍റെ വീട്ടിൽ താമസിക്കുന്നു'' മാഡി ട്വിറ്ററില്‍ കുറിച്ചു.

"റോക്കട്രിക്ക് ഫണ്ട് നൽകുന്നതിനായി മാധവന് തന്‍റെ വീട് നഷ്ടപ്പെട്ടു, മുൻ കമ്മിറ്റ്മെന്‍റുകള്‍ കാരണം യഥാർത്ഥ സംവിധായകൻ ഈ ചിത്രം സംവിധാനം ചെയ്തില്ല'' എന്നായിരുന്നു ആരാധകന്‍റെ ട്വീറ്റ്.

നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകള്‍ ശ്രദ്ധ നേടിയിരുന്നു. 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ചിത്രം കയ്യടി നേടിയിരുന്നു. സിമ്രാനാണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തിയത്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആയിരുന്നു.

Similar Posts