Entertainment
രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയായി അക്ഷയ് കുമാര്‍, തമിഴകത്ത് രജനി; അഭിനന്ദനവുമായി ആദായ നികുതി വകുപ്പ്
Entertainment

രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയായി അക്ഷയ് കുമാര്‍, തമിഴകത്ത് രജനി; അഭിനന്ദനവുമായി ആദായ നികുതി വകുപ്പ്

Web Desk
|
26 July 2022 3:28 AM GMT

ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് അക്ഷയ്

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന വ്യക്തിയായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. അക്ഷയ് കുമാറിനെ അഭിനന്ദിച്ചുകൊണ്ടുള്ള ആദായ നികുതി വകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് അക്ഷയ്.


അതേസമയം തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയെന്ന റെക്കോഡ് രജനികാന്തിനാണ്. ഇതിന്‍റെ ഭാഗമായി രജനിയെ അടുത്തിടെ ആദായ നികുതി വകുപ്പ് ആദരിച്ചിരുന്നു.ഞായറാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ നടന്‍റെ മകളും സംവിധായകനുമായ ഐശ്വര്യ രജനികാന്തിനെ പ്രതിനിധീകരിച്ച് അവാർഡ് ഏറ്റുവാങ്ങി. തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറുമായ ഡോ. തമിഴിസൈ സൗന്ദരരാജൻ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു.

ചടങ്ങിന്‍റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് ഐശ്വര്യ രജനികാന്ത് കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്; "ഉയർന്ന നികുതിദായകന്‍റെ മകൾ എന്ന നിലയിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാടിന്‍റെയും പുതുച്ചേരിയുടെയും ആദായനികുതി വകുപ്പിന് വളരെ നന്ദി'- ഐശ്വര്യ കുറിക്കുന്നു. ഒട്ടേറെ ആളുകൾ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

Similar Posts