![Madhura Manohara Moham, Rajisha Vijayan, Sharafudheen, Stephy Zaviour, മധുര മനോഹര മോഹം, രജിഷ വിജയന്, ഷറഫുദ്ദീന്, സ്റ്റെഫി സേവ്യര്‍ Madhura Manohara Moham, Rajisha Vijayan, Sharafudheen, Stephy Zaviour, മധുര മനോഹര മോഹം, രജിഷ വിജയന്, ഷറഫുദ്ദീന്, സ്റ്റെഫി സേവ്യര്‍](https://www.mediaoneonline.com/h-upload/2023/05/25/1371564-sharafudheen-rajisha-vijayan-and-malavika-in-a-still-from-madhura-manohara-moham-624.avif)
രജിഷയും ഷറഫുദ്ദീനും നായികാനായകര്‍; 'മധുര മനോഹര മോഹം' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു
![](/images/authorplaceholder.jpg?type=1&v=2)
ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം ബീ.ത്രീ.എം പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.
പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന 'മധുര മനോഹര മോഹം' സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ബീ.ത്രീ.എം കിയേഷൻസ് നിർമിച്ച ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിലും പരിസരങ്ങളിലുമായാണ് പൂർത്തിയായത്.
പത്തനംതിട്ട ജില്ലയിലെ ഒരു ഇടത്തരം യാഥാസ്ഥിതിക നായർ കുടുംബത്തെ കേന്ദ്രീകരിച്ച് ഒരു തികഞ്ഞ കുടുംബ കഥയാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ 'മധുര മനോഹര മോഹം' അവതരിപ്പിക്കുന്നത്. രജിഷാ വിജയനും ആർഷാ ബൈജുവുമാണ് നായികമാർ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയാണ് ആർഷ. ഷറഫുദ്ദീനാണ് നായകൻ. സൈജു കുറുപ്പ്, വിജയരാഘവൻ, അൽത്താഫ് സലിം, ബിജു സോപാനം. സുനിൽ സുഗത ബിന്ദു പണിക്കർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം ബീ.ത്രീ.എം പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.
മഹേഷ് ഗോപാൽ. ജയ് വിഷ്ണു എന്നിവരുടതാണ് തിരക്കഥ. സംഗീതം-ഹിഷാം അബ്ദുൾ വഹാബ്. ഛായാഗ്രഹണം-ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ്-അപ്പു ഭട്ടതിരി. കലാസംവിധാനം-ജയൻ ക്ര്യോൺ. മേക്കപ്പ്-റോണക്സ് സേവ്യർ. വസ്ത്രലാങ്കാരം-സന്യൂജ് ഖാൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്ക്യൂട്ടീവ്സ്-സുഹൈൽ, എബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മല വെട്ടത്ത്. പി.ആര്.ഒ-വാഴൂർ ജോസ്.