Entertainment
RAMBAAN

റമ്പാന്‍ മോഷന്‍ പോസ്റ്റര്‍

Entertainment

ഒരു കയ്യില്‍ ചുറ്റികയും മറുകയ്യില്‍ തോക്കുമായി മോഹന്‍ലാല്‍; ജോഷിയുടെ റമ്പാന്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Web Desk
|
30 Oct 2023 8:16 AM GMT

സമീര്‍ താഹിറാണ് ക്യാമറ

ചെമ്പന്‍ വിനോദ് ജോസിന്‍റെ തിരക്കഥയില്‍ ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന റമ്പാന്‍ എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കയ്യില്‍ ചുറ്റികയും മറുകയ്യില്‍ തോക്കുമായി കാറിനു മുകളില്‍ നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്.

ചെംബോസ്കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റിൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്‍സ്റ്റീന്‍ സാക് പോള്‍,ശൈലേഷ് ആര്‍.സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ-സമീര്‍ താഹിര്‍, എഡിറ്റര്‍-വിവേക് ഹര്‍ഷന്‍, സംഗീതം-വിഷ്ണു വിജയ്.



Similar Posts