Entertainment
Entertainment
മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ഡെലിഗേറ്റ് പാസ് രമേഷ് പിഷാരടി വിതരണം ചെയ്തു
|22 Jan 2023 9:00 AM GMT
രജിസ്ട്രേഷനായി www.mediaoneacademy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിദ്യാർഥികൾക്ക് 200 രൂപയും അല്ലാത്തവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
കോഴിക്കോട്: മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിന്റെ (മാഫ് 2023) ആദ്യ ഡെലിഗേറ്റ് പാസ് നടനും സംവിധായകനുമായ രമേഷ് പിഷാരടി വിതരണം ചെയ്തു. മഞ്ചേരി സ്വദേശി അനീഷ്കുമാറിനാണ് ഡെലിഗേറ്റ് പാസ് നൽകിയത്. മീഡിയവൺ സംഘടിപ്പിച്ച കോയ്ക്കോടുത്സവം എന്ന പരിപാടിയിലായിരുന്നു ചടങ്ങ്. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കട്ട്, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മീഡിയവൺ അക്കാദമി അഡ്മിൻ മാനേജർ റസൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഫെബ്രുവരി 17 മുതൽ 19 വരെയാണ് ചലചിത്രമേള നടക്കുന്നത്. ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി. രജിസ്ട്രേഷനായി www.mediaoneacademy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിദ്യാർഥികൾക്ക് 200 രൂപയും അല്ലാത്തവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.