Entertainment
വേൽപാരിയിൽ നായകനായി രൺവീർ സിംഗ്
Entertainment

വേൽപാരിയിൽ നായകനായി രൺവീർ സിംഗ്

Web Desk
|
9 Nov 2022 4:21 AM GMT

വേൽപാരി എന്ന ഐതിഹാസിക തമിഴ് ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് മെഗാ പ്രോജക്റ്റ്

രൺവീർ സിംഗിനെ നായകനാക്കി സംവിധായകൻ എസ്.ശങ്കർ പാൻ-ഇന്ത്യ പ്രൊജക്റ്റിനൊരുങ്ങുന്നതായി റിപ്പോർട്ടുകള്‍. വേൽപാരി എന്ന ഐതിഹാസിക തമിഴ് ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് മെഗാ പ്രോജക്റ്റ്. ഒന്നിലധികം ഭാഷകളിൽ 3 ഭാഗങ്ങളായാണ് ചിത്രമൊരുങ്ങുക.

2023 പകുതിയോടെ ഒന്നാം ഭാഗത്തിൻറെ ചിത്രികരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ശങ്കറിന്റെയും രൺവീറിന്റെയുംകരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമിതെന്നാണ് സൂചന. വാർത്തകള്‍ വന്നതിനു പിന്നാലെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ സംവിധായകനോ നടനോ ഇതുവരെ സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഈ മെഗാ പ്രോജക്ടിന് പുറമെ രോഹിത് ഷെട്ടിയുടെ 'സർക്കസ്', കരൺ ജോഹറിന്റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി', സഞ്ജയ് ലീല ബൻസാലിയുടെ 'ബൈജു ബാവ്ര' എന്നിവയാണ് രൺവീറിന്റെ പുതിയ പ്രാജക്ടുകള്‍. അടുത്ത വർഷം ശങ്കറിന്റെ 'ഇന്ത്യൻ 2', 'ആർസി 15' എന്നീ രണ്ട് സിനിമകൾ പുറത്തിറങ്ങാനുണ്ട്.

Similar Posts