Entertainment
Raveena Tandon about twitter

Raveena Tandon

Entertainment

'സംഘി അല്ലെങ്കില്‍ നക്സലൈറ്റ്': ട്വിറ്റര്‍ ധ്രുവീകരിക്കപ്പെട്ടെന്ന് രവീണ ടണ്ഠന്‍

Web Desk
|
9 Feb 2023 10:51 AM GMT

പ്രതികരിച്ച സന്ദര്‍ഭങ്ങളില്‍ 'അഭിനയിച്ചാല്‍ മതി ഇതിനെക്കുറിച്ച് നിനക്ക് എന്തറിയാം' തുടങ്ങിയ കമന്‍റുകളാണ് ലഭിച്ചതെന്ന് രവീണ ടണ്ഠന്‍

മുംബൈ: ട്വിറ്റര്‍ ഇടത് - വലത് ഗ്രൂപ്പുകളായി ധ്രുവീകരിക്കപ്പെട്ടെന്ന് ബോളിവുഡ് താരം രവീണ ടണ്ഠന്‍. രാജ്യത്തെ പ്രശ്ന്ങ്ങളില്‍ താരങ്ങള്‍ പ്രതികരിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രവീണ.

"സംസാരിച്ചാലും സംസാരിച്ചില്ലെങ്കിലും പ്രശ്നമാണ്. എന്‍റെ അഭിപ്രായത്തിൽ ട്വിറ്റർ പൂർണമായും ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണ്. ഇടത് ഗ്രൂപ്പ് അല്ലെങ്കില്‍ വലത് ഗ്രൂപ്പ്. അവർ പൂർണമായും കയ്യടക്കിക്കഴിഞ്ഞു. നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതിനാൽ ഒന്നുകിൽ നിങ്ങൾ ഒരു സംഘി അല്ലെങ്കിൽ നക്സലൈറ്റ്. അതിനിടയിലായി ഒരു നിലപാടും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പക്ഷെ എന്‍റെ രാജ്യത്തിന്‍റെ കാര്യം വരുമ്പോൾ, എന്‍റെ രാജ്യത്തിന് വേണ്ടി സംസാരിക്കേണ്ടിവരുമ്പോൾ ഞാന്‍ തീര്‍ച്ചയായും പോരാടും"- രവീണ ടണ്ഠന്‍ എ.എന്‍.ഐയുടെ പോഡ്കാസ്റ്റില്‍ പറഞ്ഞു.

താന്‍ പ്രതികരിച്ച സന്ദര്‍ഭങ്ങളില്‍ 'അഭിനയിച്ചാല്‍ മതി ഇതിനെക്കുറിച്ച് നിനക്ക് എന്തറിയാം' എന്ന കമന്‍റുകളാണ് ലഭിച്ചതെന്ന് രവീണ പറയുന്നു- "എന്തുകൊണ്ടാണങ്ങനെ? ഞാൻ ഈ രാജ്യത്തെ പൗരനല്ലേ? ഈ നാടിന്റെ വരും തലമുറയാകാൻ പോകുന്ന മക്കളുള്ള അമ്മയല്ലേ ഞാൻ? ഈ രാജ്യത്ത് ജീവിക്കുന്ന ഞാൻ നികുതി അടയ്ക്കുന്നില്ലേ? ഈ രാജ്യത്തെ ഓർത്ത് ഞാന്‍ അഭിമാനിക്കുന്നില്ലേ? ഒരു നടിയതുകൊണ്ട് എന്റെ രാജ്യത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് അവകാശമില്ലേ? ഞാൻ നിങ്ങളുടെ വീട്ടിൽ വന്ന് ഇതിനെക്കുറിച്ച് സംസാരിക്കരുത് എന്ന് പറയുന്നില്ലല്ലോ. പിന്നെ എന്റെ വീട്ടിൽ വന്ന് ഇതിനെക്കുറിച്ച് സംസാരിക്കരുത് എന്ന് എന്നോട് പറയാൻ നിങ്ങൾ ആരാണ്?"

കെജിഎഫ്: ചാപ്റ്റർ 2 എന്ന ചിത്രത്തിലാണ് രവീണ അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്ലിക്സ് സീരീസായ ആരണ്യകിന്റെ രണ്ടാം സീസണാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Summary- Raveena Tandon talked about how celebrities like her are often trolled for speaking and not speaking about ongoing issues in the country. She also shared that Twitter to her is polarised.

Related Tags :
Similar Posts