ടൈഗര്‍ ജയില്‍ചാടി; ടീസര്‍ പുറത്ത്
|രവി തേജയുടെ പുതിയ ഗെറ്റപ്പാണ് ടീസറിലുള്ളത്
രവി തേജ നായകനാവുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. 'ടൈഗേഴ്സ് ഇന്‍വേഷന്‍' എന്ന പേരിലാണ് ടീസര്‍ എത്തിയത്. രവി തേജയുടെ പുതിയ ഗെറ്റപ്പും പ്രകടനവുമാണ് ടീസറിലുള്ളത്.
ഹൈദരാബാദ്, മുംബൈ, ഡല്‍ഹി തുടങ്ങി രാജ്യത്തെ അനേകം സ്ഥലങ്ങളില്‍ മോഷണം നടത്തിയ സ്റ്റുവര്‍ട്ട്പുരത്തെ മോഷ്ടാവ് ടൈഗര്‍ നാഗേശ്വര റാവു മദ്രാസ് സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയില്‍ചാടിയതിനെപ്പറ്റിയുള്ള വാര്‍ത്തയോടെയാണ് ടീസര്‍ തുടങ്ങുന്നത്. ഇത്തരമൊരു സംഭവം ആദ്യമായതിനാല്‍ പൊലീസുകാര്‍ അന്ധാളിച്ചിരിക്കുകയാണ്. തുടര്‍ന്ന് ടൈഗറിനെപ്പറ്റി മുരളി ശര്‍മ അവതരിപ്പിക്കുന്ന കഥാപാത്രം ടീസറില്‍ പറയുന്നുണ്ട്.
വംശിയാണ് ടൈഗര്‍ നാഗേശ്വര റാവു സംവിധാനം ചെയ്തത്. മികച്ച സാങ്കേതിക നിലവാരത്തോടെയുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് നിര്‍മാണം. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റുള്ള ചിത്രമാണിത്. ചിത്രത്തെ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ മതി ഐഎസ്‍സിയും സംഗീതസംവിധാനം ജി.വി പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണമെഴുതിയത് ശ്രീകാന്ത് വിസ്സയും കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20ന് ദസറ ആഘോഷത്തോട് അനുബന്ധിച്ചാണ് ചിത്രം റിലീസാവുക.
തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ഐഎസ്‍സി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്