ഞങ്ങളെല്ലാം ആ പ്രൊജക്റ്റില്‍ വിശ്വാസമര്‍പ്പിച്ചു, ടീം ഭൂതകാലത്തിന് നന്ദി: രേവതി
|ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം.
ഒരുപാട് സന്തോഷമെന്ന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ രേവതി. ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം.
"ഒരുപാടു നന്ദി, സന്തോഷം. ജൂറി അംഗങ്ങള്‍ക്ക് നന്ദി. ഷെയിന്‍, സംവിധായകന്‍ രാഹുല്‍ ഞങ്ങള്‍ എല്ലാവരും ആ പ്രൊജക്റ്റ് ട്രസ്റ്റ് ചെയ്തു. ഭൂതകാലത്തിന്‍റെ മുഴുവന്‍ ടീമിനും ഞാന്‍ നന്ദി പറയുന്നു"- രേവതി മീഡിയവണിനോട് പറഞ്ഞു.
മികച്ച നടിക്കായി കടുത്ത മത്സരം നടന്നു. വിഷാദരോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേർന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെൺമനസ്സിന്‍റെ വിഹ്വലതകളെ അതിസൂക്ഷ്മമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിനാണ് പുരസ്കാരമെന്ന് ജൂറി വ്യക്തമാക്കി.
ആവാസവ്യൂഹമാണ് മികച്ച ചിത്രം. ബിജു മേനോനും ജോജു ജോര്‍ജുമാണ് മികച്ച നടന്മാര്‍. ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍.
ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.