നിരോധിക്കുകയാണെങ്കില്‍ എല്ലാ സിനിമയിലും കയറി അഭിനയിക്കും, ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ താരങ്ങളാണ്; ഫെഫ്സിക്കെതിരെ റിയാസ് ഖാന്
|ഷീല എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടന് തുറന്നടിച്ചത്.
കൊച്ചി: തമിഴ് സിനിമയില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തമിഴ്നാട് ഫെഫ്സിയുടെ തീരുമാനത്തിനെതിരെ നടന് റിയാസ് ഖാനും രംഗത്ത്. തങ്ങള്‍ ഇന്ത്യന്‍ സിനിമാ താരങ്ങളാണെന്നും നിരോധനം വന്നാല്‍ എല്ലാ പടത്തിലും കയറി അഭിനയിക്കുമെന്നും റിയാസ് പറഞ്ഞു. ഷീല എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടന് തുറന്നടിച്ചത്.
”ഞാന്‍ മലയാളിയാണ്. പഠിച്ചതും വളര്‍ന്നതും തമിഴ്നാട്ടിലാണ്. കല്യാണം കഴിച്ച പെണ്ണ് തമിഴ് ആണ്. ഞാന്‍ മുസ്ലീം ആണ് വൈഫ് ഹിന്ദു ആണ്. ഇപ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യണം. ഞാന്‍ ഭാര്യയെ വിട്ട് ഇവിടെ വന്ന് നില്‍ക്കണോ?” വൈഫ് തമിഴ്നാട്ടില്‍ നിന്നാല്‍ മതിയോ? അതൊന്നും നടക്കുന്ന കാര്യം അല്ല. അങ്ങനെ എങ്കില്‍ രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ എന്ത് ചെയ്യും. അതില്‍ മോഹന്‍ലാല്‍ സാര്‍ ഉണ്ട്. വേറെയും കുറേ അഭിനേതാക്കള്‍ ഉണ്ട്. ലിയോ എന്ത് ചെയ്യും? സഞ്ജയ് ദത്ത് ഇല്ലേ അതില്‍. ഞങ്ങള്‍ വലിയൊരു ഫിലിം മേഖലയുടെ ഭാഗമാണ്. വലിയൊരു ഫാമിലി ആണത്. ഞങ്ങള്‍ ഇന്ത്യന്‍ സിനിമാ അഭിനേതാക്കള്‍ ആണ്. അങ്ങനെ നിരോധനം വന്നാല്‍, ഞാന്‍ എല്ലാ പടത്തിലും കയറി അഭിനയിക്കും” എന്നാണ് റിയാസ് ഖാന് പറയുന്നത്.
ഒഴിച്ചുകൂടാനാവാത്തപക്ഷം തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. ചിത്രീകരണം സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കണം. ചിത്രത്തിന്റെ സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നിര്‍ദേശമുണ്ട്.