Entertainment
ശരിക്കും നടിപ്പ് രാക്ഷസി; ഉർവശിയെ പ്രശംസ കൊണ്ട് മൂടി ആർ.ജെ ബാലാജി
Entertainment

ശരിക്കും നടിപ്പ് രാക്ഷസി; ഉർവശിയെ പ്രശംസ കൊണ്ട് മൂടി ആർ.ജെ ബാലാജി

Web Desk
|
13 Jun 2022 2:55 AM GMT

കമൽ സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. രണ്ട് പടങ്ങളിൽ ഇവർക്കൊപ്പം ഞാൻ പ്രവർത്തിച്ചു

ഭാഷ ഏതുമായിക്കൊള്ളട്ടെ ഉര്‍വശിയുടെ അഭിനയം എപ്പോഴും അതിനു ഒരുപടി മേല്‍ നില്‍ക്കും. മലയാളികളും തമിഴരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഉര്‍വശി. ഇന്ത്യയിലെ മികച്ച പത്ത് അഭിനേതാക്കളിൽ ഒരാളാണ് ഉർവശിയെന്നാണ് നടനും സംവിധായകനുമായ ആര്‍.ജെ ബാലാജി പറയുന്നത്. 'വീട്ട്ലാ വിശേഷം' സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ആർ ജെ ബാലാജി. ഉർവശി, സത്യരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് വീട്ട്ലാ വിശേഷം.

'കമൽ സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. രണ്ട് പടങ്ങളിൽ ഇവർക്കൊപ്പം ഞാൻ പ്രവർത്തിച്ചു. ഇതുപോലെ കഴിവുള്ള കലാകാരിയെ കണ്ടിട്ടില്ല. മുക്കുത്തിഅമ്മൻ സിനിമയ്ക്ക് വേണ്ടി ഇവരെ സമീപിക്കുന്നതിന് മുമ്പ് ചിലർ ഇവരെ വെച്ച് സിനിമ ചെയ്യുന്നത് ബുദ്ധിമുട്ടാകും എന്ന് പറഞ്ഞിരുന്നു. സത്യം പറയാമല്ലോ, ഒരു രീതിയിലുള്ള ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിട്ടില്ല.' പിഞ്ചുകുഞ്ഞിന്‍റെ മനസുള്ള പാവം നടിയാണ് ഉർവശിയെന്നും ബാലാജി പറഞ്ഞു.

'ചില ദിവസങ്ങളിൽ ഒൻപതു മണിക്കുള്ള ഷൂട്ടിന് പത്തു മണിക്ക് വന്നോട്ടെ എന്ന് ചോദിക്കും. അത് അവരുടെ കാല് വയ്യാത്തത് കൊണ്ടാണ്, സെറ്റിൽ വന്നാൽ പത്തു നിമിഷങ്ങൾക്കുള്ളിൽ ഷോട്ട് പൂർത്തിയാക്കും. സത്യരാജ് സാർ പറയുന്നതു പോലെ ശരിക്കും നടിപ്പ് രാക്ഷസി തന്നെയാണ് ഉർവശി മാം' – ആർ.ജെ ബാലാജി പറഞ്ഞു. ബാലാജി, എൻ.ജെ ശരവണൻ എന്നിവർ ചേർന്നാണ് 'വീട്ട്ലാ വിശേഷം' ചിത്രത്തിന്‍റെ സംവിധാനം. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ജൂൺ 17ന് ചിത്രം തിയറ്ററുകളിലെത്തും.



Related Tags :
Similar Posts