Entertainment
ജയലളിതയും എം.ജി.ആറുമല്ലേ ഇത്? കാണാം തലൈവിയിലെ പാട്ട്
Entertainment

ജയലളിതയും എം.ജി.ആറുമല്ലേ ഇത്? കാണാം തലൈവിയിലെ പാട്ട്

Web Desk
|
31 Aug 2021 5:29 AM GMT

നകുല്‍ അഭയങ്കാറും നിരജ്ഞന രമണും ചേര്‍ന്നാണ് 'ഉന്തെന്‍ കണ്‍കളില്‍ എന്നടിയോ' എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത്

പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രമാണ് കങ്കണ റണൌട്ടിന്‍റെ തലൈവി. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായി കങ്കണ എത്തുന്ന ചിത്രത്തിന്‍റെ ഓരോ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. കങ്കണ തലൈവിയാകുമ്പോള്‍ അരവിന്ദ് സാമിയാണ് എം.ജി.ആറായി എത്തുന്നത്. ഇരുവരുടെയും രൂപസാദൃശ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നകുല്‍ അഭയങ്കാറും നിരജ്ഞന രമണും ചേര്‍ന്നാണ് 'ഉന്തെന്‍ കണ്‍കളില്‍ എന്നടിയോ' എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത്. മാധവന്‍ കാര്‍കിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജി.വി പ്രകാശ് കുമാറാണ്. അത്രേയറെ മനോഹരമായിട്ടാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ലൊക്കേഷനിലെ ഗാനരംഗത്തിന്‍റെ രൂപത്തിലാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.

എ.എല്‍ വിജയ് ആണ് തലൈവിയുടെ സംവിധാനം. നടിയായ ജയലളിത രാഷ്ട്രീയത്തിലേക്ക് കടക്കുന്നതും പിന്നീട് തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതുമെല്ലാം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ഏപ്രില്‍ 23നാണ് ആദ്യം റിലീസ് തീരുമാനിച്ചത്. കോവിഡ് മൂലം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. സെപ്തംബര്‍ 10ന് തലൈവി പ്രേക്ഷകരിലേക്കെത്തും.



Similar Posts