സംവിധായകനായി വീണ്ടും രൂപേഷ് പീതാംബരൻ; 'ഭാസ്കരഭരണം' ടൈറ്റിൽ പുറത്ത്
|നികാഫിൻ്റെ ബാനറിൽ അറുമുഖം കെ.ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം.
സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരൻ മലയാളികൾക്ക് സുപരിചിതനാണ്. തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും ഒരു മെക്സിക്കൻ അപാരത പോലെയുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായും രൂപേഷ് പീതാംബരൻ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്. 'ഭാസ്കരഭരണം' എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു.
അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച ഒരു മകൻ്റെ കഥയാണ് ചിത്രം പറയുന്നത്. നികാഫിൻ്റെ ബാനറിൽ അറുമുഖം കെ.ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ. ഉമ കുമാരപുരമാണ് കാമറ കൈകാര്യം ചെയ്യുന്നത്. റഷിൻ അഹമ്മദ് എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുന്നു. അരുൺ തോമസിന്റേതാണ് സംഗീതം.