Entertainment
പടം നടന്നില്ല.. തിരിച്ചു വീട്ടിലേക്കു പോകാൻ കാശില്ല, അന്ന് ബാദുഷ 2000 രൂപ തന്നു; ആര്‍.എസ് വിമല്‍
Entertainment

പടം നടന്നില്ല.. തിരിച്ചു വീട്ടിലേക്കു പോകാൻ കാശില്ല, അന്ന് ബാദുഷ 2000 രൂപ തന്നു; ആര്‍.എസ് വിമല്‍

Web Desk
|
10 Aug 2021 3:06 AM GMT

ഒരു നിസ്സഹായന്‍റെ കണ്ണിലെ നനവ് ബാദുഷക്ക് മനസിലായെന്നു പിന്നീട് ആനന്ദിനെ വിളിച്ചു പറഞ്ഞു

എന്നു നിന്‍റെ മൊയ്തീന്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷകരെക്കൊണ്ട് മികച്ച സംവിധായകന്‍ എന്നു പറയിപ്പിച്ചയാളാണ് ആര്‍.എസ് വിമല്‍. വിക്രമിനെ നായകനാക്കി ഒരുക്കുന്ന മഹാവീര്‍ കര്‍ണ്ണ എന്ന ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് വിമല്‍. ഇപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷയും ആനന്ദ് പയ്യന്നൂരുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് വിമല്‍.

ആര്‍.എസ് വിമലിന്‍റെ കുറിപ്പ്

ഹൃദയം തൊട്ട ഒരു സൗഹൃദത്തിന്‍റെ കഥ.. വർഷങ്ങൾ മുൻപ് ഏഷ്യാനെറ്റിലെ ജോലി ഉപേക്ഷിച്ചു സിനിമ ചെയ്യാൻ നടന്ന കാലം.... അറക്കൽ ബീവിയെക്കുറിച്ച് സിനിമ ചെയ്യാൻ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞാൻ വയനാട്ടിലേക്കു പോയി... അവിടിരുന്നു സ്ക്രിപ്റ്റ് തീർത്തു.. പക്ഷെ പടം നടന്നില്ല.. തിരിച്ചു വീട്ടിലേക്കു പോകാൻ കാശില്ല.. ദിവസങ്ങൾക്കു ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയാണ്.. മകൾക്കു എന്തെങ്കിലും കൊണ്ടുകൊടുക്കണം.. പക്ഷെ കാശില്ല..ആദ്യം വിളിച്ചത് സുഹൃത്തും സഹോദരനുമായ ആനന്ദ് പയ്യന്നൂരിനെയാണ്.. അന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയ ആനന്ദ് കേരളത്തിന്‌ പുറത്തായിരുന്നു.. കൊച്ചി വരെ പൊക്കൊളൂ.. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയ ബാദുഷ 2000 രൂപ തരും കുഞ്ഞിന് എന്തെങ്കിലും വാങ്ങിക്കൊടുക്ക്.. ആനന്ദ് അന്ന് പറഞ്ഞ വാക്കുകളാണത്.. കൊച്ചിയിലെത്തി ബാദുഷയെ കണ്ടു.. ഇന്നത്തേതിനെക്കൾ മെലിഞ്ഞിട്ടാണ് അന്ന് ബാദുഷ..2000 രൂപ തന്നു...ഒരു നിസ്സഹായന്‍റെ കണ്ണിലെ നനവ് ബാദുഷക്ക് മനസിലായെന്നു പിന്നീട് ആനന്ദിനെ വിളിച്ചു പറഞ്ഞു.. എന്തായാലും ആ സൗഹൃദം വലുതായി.. ഇപ്പോൾ അവർ രണ്ടുപേരും നിർമാതാക്കളും ഞാൻ സംവിധായനുമായി... എന്‍റെ ആദ്യ പടത്തിനു അഡ്വാൻസ് തന്നത് ആനന്ദ് ആയിരുന്നു... പക്ഷെ അന്ന് അത് നടന്നില്ല.

ദീർഘനാളുകൾക്ക് ശേഷം ഞങ്ങൾ ഇന്നലെ ഒരുമിച്ച് കണ്ടു.. ഓർമ്മകൾ പങ്കുവെച്ചു.. സാക്ഷിയായി നിർമാതാവ് ബി. രാകേഷും ഉണ്ടായിരുന്നു... സൗഹൃദങ്ങൾ ഉണ്ടാക്കുന്ന സ്നേഹം ജീവിതത്തിന്‍റെ ഏറ്റവും വലിയ വഴികാട്ടിയാണെന്നു ഒരിക്കൽക്കൂടി ഓർക്കുന്നു

Similar Posts