മൂന്നു നാലു പ്രാരാബ്ധ കഥകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്, നമ്മള് പൊളിക്കും; ട്രോളിന് മറുപടിയുമായി സൈജു കുറുപ്പ്
|ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തിലാണെങ്കില് കടം വീട്ടാനാകാതെ ജീവനൊടുക്കിയ അച്ഛനായിട്ടാണ് സൈജു വേഷമിട്ടത്
കൈ നിറയെ വേഷങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൈജു കുറുപ്പ്. പക്ഷെ കിട്ടുന്നതെല്ലാം കടം കൊണ്ട് പൊറുതി മുട്ടുന്ന ആളുടെയാണെന്നാണ് ആരാധകരുടെ പക്ഷം. അതുകൊണ്ട് തന്നെ 'ഡെബ്റ്റ് സ്റ്റാര്‍' എന്നൊരു പട്ടവും ആരാധകര്‍ സൈജുവിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ഒരു ട്രോള്‍ പങ്കുവച്ചുകൊണ്ട് സൈജു കുറിച്ച വാക്കുകളാണ് പൊട്ടിച്ചിരി പടര്‍ത്തിയിരിക്കുന്നത്.
'പുതിയ കഥ കേള്‍ക്കുമ്പോള്‍ തന്റെ കഥാപാത്രത്തിന് കടം ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ സ്ക്രിപ്റ്റ് റൈറ്ററെ നോക്കുന്ന സൈജു കുറുപ്പ്' എന്ന ട്രോളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. '3-4 കഥകൾ പ്രാരാബ്ധം കടം ഒക്കെ ഉള്ളത് commit ചെയ്തിട്ടുണ്ട് 😍😍 നമ്മൾ പൊളിക്കും ' എന്നാണ് സൈജു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ഇതിനു കമന്റ് ചെയ്തിരിക്കുന്നത്. 'അണ്ണാ അടുത്തതിൽ നിങ്ങൾ ബാങ്ക് മാനേജർ ആയി അഭിനയിക്കണം' എന്ന ആരാധകന്റെ അഭ്യര്‍ഥനക്ക് 'കടക്കെണിയിൽ പെട്ട ബാങ്ക് മാനേജര്‍ ആണേൽ ഓക്കെ' എന്നായിരുന്നു സൈജുവിന്റെ രസകരമായ മറുപടി. ഇങ്ങനെ ഒക്കെ എന്നും കടക്കാരൻ ആയി ജീവിക്കുന്നതിനെ ക്കാൾ എനിക്ക് കുറച്ചു ക്യാഷ് ഒക്കെ കടം തന്ന് ആ ചീത്ത പേര് അങ്ങ് മാറ്റി ക്കൂടെ സൈജു ചേട്ടാ,ആർക്കും കടം കൊടുക്കാതെ ഇരിക്കാനുള്ള സൈക്കോളജിക്കൽ മൂവ് അല്ലെ ചേട്ടാ ഈ പോസ്റ്റ്...എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഒരുത്തി,തീര്‍പ്പ്, മേം ഹൂ മൂസ, 12ത് മാന്‍, മേപ്പടിയാന് എന്നീ ചിത്രങ്ങളിലെല്ലാം കടക്കാരനായിട്ടാണ് സൈജു അഭിനയിച്ചത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തിലാണെങ്കില് കടം വീട്ടാനാകാതെ ജീവനൊടുക്കിയ അച്ഛനായിട്ടാണ് സൈജു വേഷമിട്ടത്. ഇജാസ് അഹമ്മദ് എന്നയാളാണ് ഈ രസകരമായ കണ്ടെത്തല്‍ നടത്തിയത്. 'ഡെബ്റ്റ് സ്റ്റാര്‍' എന്നൊരു പട്ടവും സൈജുവിന് ഇജാസ് കല്പിച്ചു നല്കി. എന്തായാലും ഈ ട്രോള്‍ സൈജു കുറുപ്പിനും ഇഷ്ടപ്പെട്ടു. അദ്ദേഹം അതു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്ത.'' Now that was a good observation Ijaas Ahmed… ജീവിതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല ...പക്ഷെ ഞാൻ ചെയ്തേ കഥാപാത്രങ്ങൾ ഇഷ്ടമ്പോലെ കടം മേടിച്ചു ...Ijaas Thanku for this'' സൈജു കുറിച്ചു.