![Salman khans response to womans marriage proposal Salman khans response to womans marriage proposal](https://www.mediaoneonline.com/h-upload/2023/05/29/1372200-untitled-1.webp)
'എന്റെ വിവാഹപ്രായമൊക്കെ കഴിഞ്ഞു': വിവാഹാഭ്യർഥന നടത്തിയ ആരാധികയോട് സൽമാൻ
![](/images/authorplaceholder.jpg?type=1&v=2)
അബൂദബിയിൽ നടന്ന ഐഐഎഫ്എ റോക്‌സ് 2023യുടെ ഗ്രീൻ കാർപെറ്റിലായിരുന്നു യുവതിയുടെ വിവാഹാഭ്യർഥന
ബോളിവുഡിലെ ക്രോണിക് ബാച്ചിലർ ആണ് സൽമാൻ ഖാൻ. സിനിമയിൽ ഹിറ്റായ കാലം മുതലേ താരത്തിന്റെ വിവാഹക്കാര്യം ആരാധകരുടെ ചർച്ചാവിഷയമാണ്. സൽമാന്റെ പേരിനൊപ്പം പല പേരുകളും ചേർത്ത് ഗോസിപ്പുകൾ ബോളിവുഡിൽ സ്ഥിരമാണെങ്കിലും വിവാഹക്കാര്യത്തിൽ താരം 'ഉഴപ്പ് കാണിക്കുന്നു'വെന്നത് ആരാധകരുടെ സ്ഥിരം പരാതിയാണ്.
ഇപ്പോഴിതാ പൊതുവേദിയിൽ വിവാഹാഭ്യർഥന നടത്തിയ ആരാധികയ്ക്ക് സൽമാൻ നൽകുന്ന മറുപടിയാണ് വൈറലാവുന്നത്. തന്റെ വിവാഹപ്രായമൊക്കെ കഴിഞ്ഞുവെന്നും ഒരു ഇരുപത് വർഷം മുമ്പ് വന്നിരുന്നെങ്കിൽ നോക്കാമെന്നുമായിരുന്നു സൽമാന്റെ മറുപടി. അബൂദബിയിൽ നടന്ന ഐഐഎഫ്എ റോക്‌സ് 2023യുടെ ഗ്രീൻ കാർപെറ്റിലായിരുന്നു യുവതിയുടെ വിവാഹാഭ്യർഥനയും താരത്തിന്റെ മറുപടിയും.
Read Alsoമികച്ച വില്ലനുള്ള ദാദസാഹേബ് ഫാല്‍ക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം ദുൽഖർ സൽമാന്
താൻ ഹോളിവുഡിൽ നിന്നും സൽമാനെ കാണാൻ വേണ്ടി മാത്രം വന്നതാണെന്നും വിവാഹാഭ്യർഥന നടത്തുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും യുവതി പറഞ്ഞെങ്കിലും ഇതിന്, 'നിങ്ങൾ ഷാരൂഖ് ഖാനെ കുറിച്ചല്ലേ പറയുന്നത്' എന്ന രസകരമായ മറുപടിയാണ് താരം നൽകിയത്. താരത്തിന്റെ വിവാഹപ്രായമൊന്നും അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴും ചെറുപ്പമാണെന്നും സൽമാനെ വിവാഹം ചെയ്യാൻ അല്ലെങ്കിലേ ആരാധികമാരുടെ നീണ്ട നിരയാണെന്നുമൊക്കെയാണ് സംഭവത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ