എനിക്ക് ഭയങ്കര ഇഷ്ടാണ് മഞ്ജുക്കുട്ടിയെ; മഞ്ജു വാര്യരെ ചേര്‍ത്തണച്ച് മുത്തം കൊടുത്ത് സീമ
|ഐ.വി ശശി പുരസ്‌കാര ദാന ചടങ്ങിൽ നിന്നുള്ള സീമയുടെ ഒരു മനോഹര നിമിഷം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്
70-80 കാലഘട്ടങ്ങളിലെ തിരക്കേറിയ നടിയായിരുന്നു സീമ. മലയാളം,തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ വേഷമിട്ട താരം. ഇപ്പോഴും ചെറിയ റോളുകളിലൂടെ സീമ തന്‍റെ സാന്നിധ്യം അറിയിക്കാറുണ്ട്. ഐ.വി ശശി പുരസ്‌കാര ദാന ചടങ്ങിൽ നിന്നുള്ള സീമയുടെ ഒരു മനോഹര നിമിഷം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
മഞ്ജു വാര്യര്‍, അന്ന ബെന്‍, മിയ തുടങ്ങിയ നായികമാര്‍ പങ്കെടുത്ത ചടങ്ങില്‍ മഞ്ജുവിനെ ചേര്‍ത്തുപിടിച്ചു മുത്തം കൊടുക്കുന്ന സീമയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പുതുതലമുറയിലെ നായികമാരെ കുറിച്ച് സംസാരിക്കുന്നതിനിടെ വേദിയിൽ നിന്ന മഞ്‌ജു വാര്യരെ ചേർത്തുപിടിച്ചുകൊണ്ട് 'എനിക്ക് ഭയങ്കര ഇഷ്ടാണ് മഞ്ജുകുട്ടിയെ' എന്ന് പറഞ്ഞുകൊണ്ട് ചുംബിക്കുകയാണ് സീമ. ഒപ്പം അന്നയെയും മിയയെയും ചേര്‍ത്തുനിര്‍ത്തി അനുഗ്രഹിക്കുകയും ചെയ്തു.
സീമ ചേച്ചിയെ എപ്പോള്‍ കണ്ടാലും ശശിയേട്ടന്‍ ഭരണിയിലാ എന്ന ഡയലോഗാണ് ഓര്‍മ വരുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന,ആര്‍പ്പു വിളിക്കാന്‍ പ്രേരിപ്പിക്കുന്ന രസക്കൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന മാന്ത്രികഭരണി ശശിയേട്ടന്‍റെ മനസിലുണ്ടെന്ന് തോന്നാറുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.