പുതുവര്‍ഷം, പുതിയ നീക്കങ്ങള്‍... കേക്ക് മുറിച്ച് ആഘോഷമാക്കി സേതുരാമയ്യര്‍ സിബിഐ
|മമ്മൂട്ടി കേക്ക് മുറിച്ച് എല്ലാവര്ക്കും നല്കി
സിബിഐ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഷൂട്ടിങ് പുരോഗമിക്കുകയാണ്. അതിനിടെയെത്തിയ പുതുവര്‍ഷം ആഘോഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടന് മമ്മൂട്ടി, സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.
മമ്മൂട്ടി കേക്ക് മുറിച്ച് എല്ലാവര്ക്കും നല്‍കുന്നതിന്റെ ഫോട്ടോകള്‍ പുറത്തുവന്നു. കെ മധു തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്-
"പുതുവർഷം...
പുതിയ നീക്കങ്ങൾ...
പുതിയ സ്റ്റില്ലുകൾ...
പുതിയ സ്ഥലം...
അന്വേഷണ മോഡ് ആഘോഷിക്കുന്നു..!!!" എന്നാണ് സംവിധായകന് കെ മധു ഫോട്ടോ പങ്കുവെച്ച് ഫേസ് ബുക്കില്‍ കുറിച്ചത്.
സിബിഐ സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. 1988ലാണ് ചിത്രം പുറത്തിറങ്ങിയത്. അന്ന് മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻ പ്രേക്ഷക മനസിൽ ഇടംനേടി. അതോടെ തൊട്ടടുത്ത വർഷം തന്നെ ജാഗ്രത എന്ന പേരിൽ പരമ്പരയിലെ രണ്ടാം ചിത്രമെത്തി. പിന്നീട് 15 വർഷങ്ങൾക്ക് ശേഷം 2004ലാണ് അടുത്ത ഭാഗമായ സേതുരാമയ്യർ സിബിഐ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തൊട്ടടുത്ത വര്‍ഷം നേരറിയാൻ സിബിഐ തിയേറ്ററുകളിലെത്തി. അഞ്ചാം ഭാഗമുണ്ടാകുമെന്ന് അക്കാലത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും 13 വർഷങ്ങത്തിനിപ്പുറമാണ് അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങിയത്.
മലയാളത്തില്‍ ഒരു ചിത്രത്തിന് അഞ്ച് സീക്വല്‍ ആദ്യമായാണ്. ജഗതി ശ്രീകുമാറും സിബിഐയുടെ അഞ്ചാം ഭാഗത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.
New Year...
New Moves...
New Stills…
New location...
Celebrating the investigating mode..!!!
Posted by K Madhu on Saturday, January 1, 2022