പഠാനിലെ ഗാനത്തിന് ചുവട് വെച്ച അധ്യാപികമാരെ അഭിനന്ദിച്ച് ഷാറൂഖ് ഖാന്‍
|'തങ്ങളെ പഠിപ്പിക്കാനും തങ്ങളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യപകരുള്ളത് എത്ര ഭാഗ്യമാണ്. എല്ലാവരും എജ്യൂക്കേഷണൽ റോക്‌സ്റ്റാർസ് ആണ്'
ഷാറൂഖ് ഖാൻ നായകനായെത്തി ബോളിവുഡിന്റെ തന്നെ തലവര മാറ്റിക്കുറിച്ച ചിത്രമാണ് പഠാൻ. ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രത്തിലെ 'ജൂമേ ജൊ പഠാൻ' എന്ന ഗാനത്തിന് ചുവട് വെച്ച അധ്യാപികമാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കിംഗ് ഖാൻ. ഡൽഹി സർവകലാശാലയിലെ ജീസസ് ആന്റ് മെരി കോളജ് കൊമെഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ അധ്യാപികമാരാണ് ഗാനത്തിന് ചുവട് വെച്ചത്.
ഡാൻസ് സമൂഹ മാധ്യമങ്ങളിൽ വെറലായതോടെ ഷാറൂഖ് ഖാന്റെ ശ്രദ്ധയിലും സംഗതിയെത്തി. ഇതോടെയാണ് താരം അധ്യാപികമാരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു ഷാറൂഖിന്റെ അഭിനന്ദനം. 'തങ്ങളെ പഠിപ്പിക്കാനും തങ്ങളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യപകരുള്ളത് എത്ര ഭാഗ്യമാണ്. എല്ലാവരും എജ്യൂക്കേഷണൽ റോക്‌സ്റ്റാർസ് ആണ്'. ഷാറൂഖ് ഖാൻ ട്വീറ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് 1.18 ന് പങ്കുവെച്ച വീഡിയോ ഇതിനോടകം 12 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധിയാളുകളാണ് അധ്യാപകരേയും വിദ്യാർഥികളെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
How lucky to have teachers and professors who can teach us and have fun with us also. Educational Rockstars all of them!! pic.twitter.com/o94F1cVcTV
— Shah Rukh Khan (@iamsrk) February 21, 2023
ഏറെ വിവാദങ്ങൾക്കൊടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം വൻ വിജയമാണ് നേടിയത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡിന്റെ കിംഗ് ഖാൻ വെള്ളിത്തിരയിലെത്തിയ ചിത്രം ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. 250 കോടി ചിലവിൽ ഒരുക്കിയ ചിത്രം, റിലീസ് ചെയ്ത 27 ദിവസം കൊണ്ടാണ് ചരിത്ര നേട്ടം കൈവരിച്ചത്.
#Pathaan #ShahRukhKhan @yrf @rohan_m01 #Pathaan1000crWorldWide @iamsrk #PathaanCollection after day 27 #KINGKHAN ON TOP & 500 cr Nett tomorrow 7 pm
— Box Office Worldwide (@BOWorldwide) February 20, 2023
Domestic 499.05 cr Nett Hindi
519.02 cr (17.97 cr Nett south languages)
Domestic Gross 623 cr
Overseas 377 cr
WW Gross 1000 cr https://t.co/R7x73E42KT pic.twitter.com/uIW6rXV0xk
ജനുവരി 25 ന് ലോകമെമ്പാടും റിലീസിനെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 620 കോടിയാണ് നേടിയത്. രാജ്യത്തിന് പുറത്ത് നിന്നും 380 കോടിയും. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ബോളിവുഡിന്റെ ചരിത്രം തന്നെ മാറ്റിക്കുറിക്കുന്ന ഒന്നായിരുന്നു.
#Pathaan #ShahRukhKhan @yrf @rohan_m01 #Pathaan1000crWorldWide @iamsrk #PathaanCollection after day 27 #KINGKHAN ON TOP & 500 cr Nett tomorrow 7 pm
— Box Office Worldwide (@BOWorldwide) February 20, 2023
Domestic 499.05 cr Nett Hindi
519.02 cr (17.97 cr Nett south languages)
Domestic Gross 623 cr
Overseas 377 cr
WW Gross 1000 cr https://t.co/R7x73E42KT pic.twitter.com/uIW6rXV0xk
ഹിന്ദി കൂടാതെ തെന്നിന്ത്യൻ ഭാഷകളിലും പഠാൻ റിലീസിനെത്തിയിരുന്നു. റിലീസിന് മുമ്പേ തന്നെ വിവാദങ്ങളിൽ കുടുങ്ങിയ ചിത്രമായിരുന്നു പഠാൻ. ഗാനരംഗത്ത് ദീപിക പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടർന്നാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്ത ജനുവരി 25 നും വിവിധ ഭാഗങ്ങളിൽ ചില സിനിമാ തിയേറ്ററുകൾ നശിപ്പിച്ചിരുന്നു.