Entertainment
Shah Rukh Khan,pathaan
Entertainment

തോറ്റ് പിൻമാറരുത്, നിങ്ങൾ തുടങ്ങിവെച്ചത് പൂർത്തിയാക്കണം... 57 കാരന്റെ ഉപദേശമായി കണ്ടാല്‍ മതി: ഷാരൂഖ് ഖാൻ

Web Desk
|
27 Jan 2023 12:52 PM GMT

വിവാദങ്ങൾ കാറ്റിൽ പറത്തി ആഗോളതലത്തില്‍ 235 കോടി രൂപയാണ് 'പഠാൻ' റിലീസിന്റെ രണ്ടാം ദിനം വാരിക്കൂട്ടിയത്

ഷാരൂഖ് ഖാൻ ചിത്രം 'പഠാൻ' ബോക്‌സ് ഓഫീസിൽ കുതിക്കുകയാണ്. വിവാദങ്ങൾ കാറ്റിൽ പറത്തി 235 കോടി രൂപയാണ് റിലീസിന്റെ രണ്ടാം ദിനം ലോകമെങ്ങും ചിത്രം വാരിക്കൂട്ടിയത്. ചിത്രത്തിന്റെ വിജയപ്രദർശനത്തിനിടെ വിമർശകർക്കുകള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാറൂഖ് ഖാൻ.

''ഒരുകാര്യം തുടങ്ങിയാൽ പിന്തിരിഞ്ഞോടരുത്. നിങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ട് തന്നെ പോകണം. നിങ്ങൾ തുടങ്ങിവെച്ചത് എന്താണോ അത് പൂർത്തീകരിക്കണം. ഇതൊരു 57 കാരന്റെ ഉപദേശമായി കണ്ടാല്‍ മതി- ഷാരൂഖ് ഫേസ്ബുക്കിൽ കുറിച്ചു.

1997ൽ പുറത്തിറങ്ങിയ ഏഥൻ ഹോക്കിന്റെ ഗട്ടാക്ക എന്ന സിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

റിലീസ് ദിനം ഇന്ത്യയിൽ നിന്ന് മാത്രം 70 കോടിയിലേറെ രൂപയാണ് പഠാൻ സ്വന്തമാക്കിയത്. രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പഠാൻ 2 ദിവസത്തിനുള്ളിൽ 235 കോടി കടന്നുവെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വ്യക്തമാക്കി.

പ്രഖ്യാപന സമയം മുതൽ പിന്തുടർന്ന വിവാദങ്ങളും ഭീഷണിയും ചിത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന കാഴ്ചകളാണ് തീയറ്ററുകളിൽ കാണാനാകുന്നത്. ചിത്രത്തിലെ ഗാനത്തിൽ ദ്വീപിക പദുകോൺ ധരിച്ച ബിക്കിനിയുടെ നിറത്തെ ചുറ്റിപ്പറ്റി വലിയ തരത്തിലുള്ള പ്രതിഷേധമാണ് നാനാകോണിൽ നിന്നുണ്ടായത്. എന്നാൽ അതൊന്നും പഠാനെ ബാധിച്ചിട്ടില്ല എന്നാണ് കളക്ഷൻ റെക്കോർഡുകളിൽ നിന്ന് വ്യക്തമാകുന്നത്.

കേരളത്തിൽ ആദ്യ ദിവസം 1.91 കോടി ഗ്രോസ് കളക്ഷൻ നേടിയെന്നാണ് സിനിമാ ട്രാക്കേഴ്സായ ഫോറം കേരളം അറിയിക്കുന്നത്. ആദ്യദിനത്തിൽ തമിഴ്, തെലുങ്ക് പതിപ്പുകളിലും മികച്ച കളക്ഷൻ നേടാൻ പഠാന് സാധിച്ചു. തമിഴ്‌നാട്ടിൽ 4 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിനത്തിലെ കളക്ഷൻ. വിദേശത്ത് നിന്ന് 80 കോടിയോളം രണ്ട് ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കി എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ.

Similar Posts