NDA '0' മ്യൂട്ടേഷൻ സംഭവിച്ച് ആപൽക്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണ്; ജാഗ്രത കൈവിടരുതെന്ന് ഷഹബാസ് അമന്‍
|കേരളത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ജയത്തില്‍ സന്തോഷം പങ്കുവെച്ച് പിന്നണി ഗായകന്‍ ഷഹബാസ് അമന്‍.
കേരളത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ജയത്തില്‍ സന്തോഷം പങ്കുവെച്ച് പിന്നണി ഗായകന്‍ ഷഹബാസ് അമന്‍. കേരളത്തില്‍ മാത്രമല്ല, സത്യജിത് റായിയുടെ ഓര്‍മദിനത്തില്‍ ബംഗാളില്‍ നിന്ന് വാര്‍ത്തയും സന്തോഷമുണ്ടാക്കുന്നതാണ് എന്നും അദ്ദേഹം ഫെയ്സ്‍ബുക്കില്‍ കുറിച്ചു. പക്ഷേ ഈ NDA '0' എന്നത് മ്യൂട്ടേഷൻ സംഭവിച്ച് ആപൽക്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണെന്നും ജാഗ്രതയിൽ തരിമ്പും കുറവ് വരുത്തരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ആവേശോജ്വലമായ ഒരു വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ ചരിത്ര വിജയം. സ്‌കോര്‍ ബോര്‍ഡില്‍ എതിര്‍ടീമിന്റെ ആ വട്ടപൂജ്യം കൂടി കണ്ടതോടെ കളി ഗംഭീരമായെന്നും ഷഹബാസ് അമന്‍ ഫേസ്‍ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഷഹബാസ് അമന്‍റെ ഫെയ്‍സ്‍ബുക്ക് പോസ്റ്റ് വായിക്കാം:
ഒരു പരീക്ഷണത്തിനു ഇക്കുറി ജനം തയ്യാറാകും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു! അത് തന്നെ സംഭവിച്ചു.സന്തോഷം ! കേരളത്തിൽ മാത്രമല്ല, സത്യജിത് റായിയുടെ ഓർമ്മ ദിനത്തിൽ ബംഗാളിൽ നിന്ന് വന്ന വാർത്തയും തക്ക സന്തോഷം തരുന്നുണ്ട് ! ഈ NDA '0' എന്നത് മ്യൂട്ടേഷൻ സംഭവിച്ച് ആപൽക്കരമായി തിരിച്ച് വരാവുന്ന ഒരു വൈറസാണെന്നറിയാമല്ലൊ. ജാഗ്രതയിൽ തരിമ്പും കുറവ് വരുത്തരുത്!
പേരടുത്ത് പറയുന്നില്ല. ഓരോ മണ്ഡലത്തിലേക്കും ഒന്ന് കണ്ണോടിച്ച് നോക്കൂ. ചിലതെല്ലാം ആചാരാനുഷ്ഠാനം തന്നെയെങ്കിലും മറ്റു ചിലത് തീർച്ചയായും അങ്ങനെയല്ല ! ഇത്രക്ക് സെൻസിബിളായി കേരള ജനത മറ്റെപ്പോഴെങ്കിലും പെരുമാറിയിട്ടുണ്ടോ എന്ന് പോലും സംശയമാണു! എത്ര കൃത്യമായ നീക്കങ്ങളായിരുന്നു ഓരോന്നും! ആവേശോജ്വലമായ ഒരു വേൾഡ് കപ്പ് ഫുട്ബോൾ മൽസരത്തെ ഓർമ്മിപ്പിക്കുന്നു ഈ ചരിത്ര വിജയം!
ലാസ്റ്റ് മിനിറ്റിൽ തുടർഭരണം എന്ന ഒരൊറ്റ ഗോൾ പ്രതീക്ഷിക്കുക തന്നെ അത്ര എളുപ്പമായിരുന്നില്ല! അപ്പോഴാണു ജനം അഞ്ചും ആറും അടിച്ച് കൂട്ടിയത്! വടകരയിലേതാണു കണ്ണഞ്ചുന്ന ഗോൾ! പാലക്കാടും പാലയും പൂഞ്ഞാറുമൊക്കെ അതിൽ പെടും! വേറെയുമുണ്ട് എണ്ണം പറഞ്ഞ ഗോളുകൾ! ഒടുവിൽ സ്കോർ ബോർഡിൽ എതിർട്ടീമിന്റെ ആ വട്ടപൂജ്യം കൂടി കണ്ടതോടെ എന്റെ സാറെ! കളി മൊതലായി!!
ഇനി ജനവും സർക്കാരും തമ്മിലുള്ള സൗഹൃദ മൽസരമാണു! (ജനം തന്നെയാണു സർക്കാർ എന്നൊക്കെ പറയാറുണ്ടെങ്കിലും കളിക്കളത്തിൽ ഇരു ടീമായിട്ട് തന്നെയാണു പൊതുവേ കണ്ടിട്ടുള്ളത്) അത് കൊണ്ട് സംഗതി കയ്യാങ്കളിയിലേക്ക് പോകരുതേ എന്ന ഒറ്റ പ്രാർത്ഥന മാത്രമാണിപ്പോഴുള്ളത്! കഴിയുന്നതും 'ഇരുകൂട്ടർക്കും' നല്ല ഉർമ്മത്തുള്ള കളി പുറത്തെടുക്കാൻ കഴിയട്ടെ ! സ്വാഭാവികമായും കളിയാവേശത്തിൽ സാധാരണക്കാരുടെ ഗാലറിയിൽ നിന്ന് ചെറിയൊരു ഒച്ചിം വിളിയും തിക്കും തിരക്കുമൊക്കെയുണ്ടാകും! അപ്പോഴേക്കും കമ്മറ്റി അനാവശ്യമായി പോലീസിനെ വിന്യസിപ്പിച്ച് ഭയം സൃഷ്ടിക്കാതിരിക്കുക! അത് കളിഭംഗിക്ക് വലിയ വിഘാതമുണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! 'കളിനിയമങ്ങൾ' എല്ലാവർക്കും ഒരുപോലെയാണെന്നോർക്കുക! അതോടൊപ്പം വെറും ഊഹങ്ങളും ഭാവനയും മാത്രം വെച്ച് ഗാലറിയിലിരുന്ന് കളി കാണുന്നവരും കമന്ററി പറയുന്നവരുമൊക്കെ അത്യാവശ്യത്തിനു ഗ്രൗണ്ട് സെൻസ് കാണിക്കുക! (ഉദാഹരണം ചതിക്കും എന്നറിയാം! എന്നാലും.പറഞ്ഞൂന്നൊള്ളു.) അപ്പൊ ശരി..
NB: സൗഹൃദമൽസരം ഇപ്പോഴത്തെ കോവിഡുമായുള്ള മരണമൽപ്പിടുത്തത്തിനു ശേഷം മാത്രം! അത് വരെ കമ്മറ്റി സ്വാഭാവികമായും സ്ട്രിക്റ്റായിരിക്കും.നമ്മളും അതനുസരിച്ച് ഇത്തിരി സംയമനത്തോടെയും ശ്രദ്ധയോടെയും നിൽക്കുക.വേറെ വഴിയില്ല. Be careful. Be kind. Stay safe.
എല്ലാവരോടും സ്നേഹം...❤️
ഒരു പരീക്ഷണത്തിനു ഇക്കുറി ജനം തയ്യാറാകും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു! അത് തന്നെ സംഭവിച്ചു.സന്തോഷം!കേരളത്തിൽ...
Posted by Shahabaz Aman on Sunday, May 2, 2021