Entertainment
Shilpa Shetty After Being Trolled For Hoisting Flag With Shoes On
Entertainment

ചെരുപ്പിട്ട് പതാക ഉയർത്തിയതിന് രൂക്ഷ വിമർശനം; മറുപടിയുമായി ശിൽപ ഷെട്ടി

Web Desk
|
16 Aug 2023 1:30 PM GMT

പതാക ഉയർത്തുമ്പോൾ ചെരുപ്പ് ഊരണമെന്ന് യാതൊരു നിയമവുമില്ലെന്ന് വ്യക്തമാക്കുന്ന ഗൂഗിൾ സെർച്ച് റിസൾട്ടിന്റെ സ്‌ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്

സ്വാതന്ത്ര്യദിനത്തിൽ ചെരുപ്പിട്ട് പതാക ഉയർത്തിയതിന് ഏറെ വിമർശനങ്ങൾ നേരിട്ടയാളാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. കുടുംബത്തിനൊപ്പം വീട്ടിൽ ത്രിവർണ പതാക ഉയർത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ചപ്പോഴാണ് ആളുകൾ വിമർശനങ്ങളുമായെത്തിയത്. ഈ വിമർശനങ്ങൾക്ക് ഇപ്പോഴിതാ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം.

പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട മര്യാദങ്ങൾ തനിക്കറിയാമെന്നും രാജ്യത്തോടുള്ള ആദരവ് ഹൃദയത്തിൽ നിന്നാണെന്നും അതാർക്കും ചോദ്യം ചെയ്യാനാവില്ലെന്നും നടി കമന്റിൽ കുറിച്ചു.

"പതാക ഉയർത്തുമ്പോൾ എന്തൊക്കെ മര്യാദകൾ പാലിക്കണമെന്ന് കൃത്യമായി അറിയാം. രാജ്യത്തോടുള്ള ബഹുമാനം ഹൃദയത്തിൽ നിന്നാണുണ്ടാകുന്നത്, അതാർക്കും ചോദ്യം ചെയ്യാനുമാകില്ല. ഇന്ത്യൻ എന്നതിൽ അഭിമാനമേയുള്ളൂ. ആ വികാരം പങ്കുവയ്ക്കാനായിരുന്നു പോസ്റ്റ്. ഇതിനെയും വിമർശിക്കുന്നവരോട് വസ്തുതകൾ അറിഞ്ഞു സംസാരിക്കാനാണ് പറയാനുള്ളത്. ഈ അവസരത്തിലെങ്കിലും നെഗറ്റിവിറ്റി പ്രചരിപ്പിക്കാതിരിക്കുക". താരം കുറിച്ചു.

ഭർത്താവ് രാജ് കുന്ദ്രയ്ക്കും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പതാക ഉയർത്തുന്നതിന്റെ വീഡിയോ ആണ് ശിൽപ പങ്കുവച്ചത്. തുടർന്ന് ഭാരതമാതാവിനെ ബഹുമാനിക്കണമെന്നും പതാക ഉയർത്തുന്ന സമയത്ത് ചെരുപ്പിടാൻ പാടില്ലെന്നും വിമർശനമുയരുകയായിരുന്നു.

പതാക ഉയർത്തുമ്പോൾ ചെരുപ്പ് ഊരണമെന്ന് യാതൊരു നിയമവുമില്ലെന്ന് വ്യക്തമാക്കുന്ന ഗൂഗിൾ സെർച്ചിന്റെ സ്‌ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

Similar Posts