എല്ലാവര്‍ക്കും സോനു സൂദ് ആകാന്‍ പറ്റില്ലല്ലോ? മാലി ദ്വീപില്‍ അവധിയാഘോഷിക്കുന്ന താരങ്ങളെ പരിഹസിച്ച് ശോഭ ഡേ
|രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ ദുരിതം അനുഭവിക്കുമ്പോള്‍ പോലും താരങ്ങള്‍ക്ക് ബിക്കിനി ശരീരങ്ങള്‍ കാണിക്കുന്നതിന് സ്ഥലം വേണ്ടത് എങ്ങനെയാണ് എന്നാണ് ശോഭ ചോദിക്കുന്നത്
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ വലയുകയാണ് ലോകം. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമേയല്ലെന്ന നിലപാടിലാണ് ചില ബോളിവുഡ് താരങ്ങള്‍. ഇതിനെതിരെ നവാസുദ്ദീന്‍ സിദ്ധിഖി പോലുള്ള താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ബോളിവുഡ് താരങ്ങള്‍ക്ക് നേരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ശോഭ ഡെ. എല്ലാവര്‍ക്കും സോനു സൂദാകാന്‍ പറ്റില്ലല്ലോ എന്നാണ് ശോഭയുടെ പരിഹാസം.
രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ ദുരിതം അനുഭവിക്കുമ്പോള്‍ പോലും താരങ്ങള്‍ക്ക് ബിക്കിനി ശരീരങ്ങള്‍ കാണിക്കുന്നതിന് സ്ഥലം വേണ്ടത് എങ്ങനെയാണ് എന്നാണ് ശോഭ ചോദിക്കുന്നത്. 'പ്രമുഖ ഹോളിഡേ മേക്കേഴ്‌സ് മനോഹരമായ പവിഴദ്വീപിനു മുകളിലാണ് ജീവിക്കുന്നത്. ഇന്ത്യയില്‍ വീണ്ടും കോവിഡ് ശക്തമാകുമ്പോള്‍ നിര്‍വികാരമായി പെരുമാറുന്നതിന് എന്തിനാണ് പാവം താരങ്ങളെ വിമര്‍ശിക്കുന്നത്. ചെറിയ സന്തോഷങ്ങളില്‍ അവരോട് വിദ്വേഷം കാണിക്കുന്നത് എന്തിനാണ്? അവരുടെ പണം, അവരുടെ അവധി ആഘോഷം. അവര്‍ എന്തു ചെയ്യണം എന്നാണ്? എല്ലാവരും സോനു സൂദ് അല്ലല്ലോ'- ശോഭ കുറിച്ചു.
നേരത്തെയും താരങ്ങള്‍ക്കെതിരെ ശോഭ വിമര്‍ശമുന്നയിച്ചിരുന്നു. പരിഹാസ്യമായ ഈ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് വൃത്തികേടാണ് എന്നാണ് കുറിച്ചത്. അപ്രതിസന്ധി ഘട്ടത്തില്‍ ഇടവേള കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണെന്നും അതിനാല്‍ മാലിദ്വീപില്‍ ആഘോഷിച്ചോളൂ. പക്ഷേ അത് സ്വകാര്യമായി സൂക്ഷിക്കണം എന്നാണ് ശോഭ കുറിച്ചത്. ആലിയ ഭട്ട്, രണ്‍വീര്‍ കപൂര്‍, മാരുതി ദീക്ഷിത്, ദിഷ പട്ടാനി, ടൈഗര്‍ ഷരോഫ്, തുടങ്ങിയ നിരവധി താരങ്ങളാണ് മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നത്.