Entertainment
ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍; ശുഭദിനം ഒക്ടോബര്‍ 7ന് തിയറ്ററുകളിലേക്ക്
Entertainment

ഇന്ദ്രന്‍സ് പ്രധാന വേഷത്തില്‍; ശുഭദിനം ഒക്ടോബര്‍ 7ന് തിയറ്ററുകളിലേക്ക്

Web Desk
|
1 Oct 2022 6:53 AM GMT

നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന കുറെ ആളുകളുടെ വൈവിധ്യങ്ങളായ ജീവിതകാഴ്ചകളിലൂടെയാണ് ചിത്രത്തിന്‍റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്.

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും മുഖ്യവേഷങ്ങളിലെത്തുന്ന കോമഡി ത്രില്ലർ ചിത്രം ശുഭദിനം ഒക്ടോബർ 7-ന് തിയറ്ററുകളിലെത്തുന്നു. നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന കുറെ ആളുകളുടെ വൈവിധ്യങ്ങളായ ജീവിതകാഴ്ചകളിലൂടെയാണ് ചിത്രത്തിന്‍റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. അവിടെ താമസിക്കുന്ന സിഥിൻ പൂജപ്പുര, നിരവധി പ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ്. ആ പ്രശ്നങ്ങൾക്കെല്ലാമൊരു പരിഹാരമാർഗമെന്ന നിലയ്ക്കാണ് അയാളൊരു തീരുമാനം കൈക്കൊള്ളുന്നത്. എന്നാൽ അതിന്‍റെ അനന്തരഫലങ്ങൾ, കഥാഗതിയിൽ കൂടുതൽ ഉദ്വേഗവും ജിജ്ഞാസയും സൃഷ്ടിക്കുന്നു. നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിച്ച്, ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച ശുഭദിനം ഒരുക്കിയിരിക്കുന്നത് കുടുംബസദസുകളെ ആനന്ദിപ്പിക്കുവാൻ പറ്റുന്ന തരത്തിലാണ്.

ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവരാണ് മറ്റു താരങ്ങള്‍. ബാനർ - നെയ്യാർ ഫിലിംസ്, നിർമ്മാണം - ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , ആലാപനം - വിജയ് യേശുദാസ് , സൂരജ് സന്തോഷ്, അനാർക്കലി മരക്കാർ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് തേങ്കര, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ് , സതീഷ് ബാബു, ഷൈൻ ബി.ജോൺ , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് - ദി സോഷ്യൽ സ്ക്കേപ്പ്, സോംഗ്സ് & ട്രയിലർ- ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, വിതരണം - നെയ്യാർ ഫിലിംസ് ത്രൂ ശ്രീപ്രിയ കമ്പയിൻസ്, സെറ്റ് ഡിസൈൻസ് - 401 ഡിസൈൻ ഫാക്ടറി , ഡി ഐ - കെഎസ്എഫ്ഡിസി , വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്, ഡിസൈൻസ് - നെയ്യാർ ഫിലിംസ്, നവീൻ വി , സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി.ആർ .ഒ - അജയ് തുണ്ടത്തിൽ .



Similar Posts