ചെറിയ പട്ടണത്തിൽ നിന്നെത്തിയ പെൺകുട്ടിയെ 2022 സിനിമ പ്രൊഡ്യൂസർ ആക്കി: ഐശ്വര്യ ലക്ഷ്മി
|2014ൽ മോഡലിങ് രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ഐശ്വര്യ ലക്ഷ്മി 2017ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്
2022 ലെ ഓർമകള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി. സിനിമാ രംഗത്തെയും വ്യക്തി ജീവിതത്തിലെയും ഓർമകളെ കോർത്തിണക്കി ഒരു വീഡിയോ ആണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചെറിയ പട്ടണത്തിൽ നിന്ന് എത്തിയ പെൺകുട്ടിയെ 2022 ഒരു സിനിമ പ്രൊഡ്യൂസർ ആക്കിയെന്നുമാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. ബിസിനസ് രംഗത്തെ പ്രഗത്ഭരുമായി പ്രവർത്തിക്കാൻ കഴിഞ്ഞ സന്തോഷവും താരം പങ്കുവെച്ചിട്ടുണ്ട്. തന്നെ ഇത്രയധികം സ്നേഹിച്ചതിന് മാധ്യമ സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ച ഐശ്വര്യ 2023 മികച്ച വർഷമാകുമെന്ന പ്രതീക്ഷയും പങ്കിട്ടു.
2022ൽ മണിരത്നത്തിന്‍റെ പി.എസ്- 1 ലടക്കം താരം അഭിനയിച്ചിരുന്നു. 2014ൽ മോഡലിങ് രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ഐശ്വര്യ ലക്ഷ്മി 2017ൽ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രം മായാനദിയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. സായി പല്ലവി കേന്ദ്ര കഥാപാത്രമായ ഗാർഗി എന്ന ചിത്രത്തിലുടെയാണ് ഐശ്വര്യ നിർമാണ രംഗത്തേക്ക് ചുവടുവക്കുന്നത്. അവസാനമായി ഐശ്വര്യ തന്നെ നായികയായ കുമാരിയിലും താരം നിർമാതാവിന്‍റെ വേഷം അണിഞ്ഞിരുന്നു.
പോസ്റ്റിന്‍റെ പൂർണരൂപം ...
എന്തൊരു വർഷമായിരുന്നു ഇത്!
2022 തീർച്ചയായും ദയയുള്ളതായിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ തന്നു. സെറ്റിലെ മികച്ച ഓർമ്മകൾ, വ്യക്തിജീവിതത്തിലും സിനിമയിലും ഒരുപാട് കാര്യങ്ങൾ പഠിച്ചു. ജീവിതത്തിൽ പക്വത ഉള്‍ക്കൊണ്ട സമയം! അതിലുപരി ഒരു ചെറിയ കുട്ടിയായിരിക്കുകയും ചെയ്തു!
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള മനോഹരമായ ഓർമ്മകൾ
മികച്ച സിനിമ റിലീസുകൾ. ഈ ചെറിയ പട്ടണത്തിലെ പെൺകുട്ടിയെ 2022 "സിനിമ പ്രൊഡ്യൂസർ" ആക്കുകയും ചെയ്തു.
ബിസിനസ്സിലെ മികച്ച ആളുകളുമായി പ്രവർത്തിക്കാനും കൂടുതൽ പഠിക്കാനും അവസരം ലഭിച്ചു. എനിക്ക് ഇത്രയധികം സ്നേഹം തന്നതിന് എന്റെ മാധ്യമ സുഹൃത്തുക്കൾക്കും പ്രിയ പ്രേക്ഷകർക്കും നന്ദി.
നമുക്കെല്ലാവർക്കും 2023 ഒരു നല്ല വർഷമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു!
ബൈ ബൈ 2022 ! നിന്നെ ഞാൻ സ്നേഹിക്കുന്നു!