Entertainment
somantekrithavu

സോമന്‍റെ കൃതാവ് ടീസറില്‍ നിന്ന്

Entertainment

മൈ നെയിം ഈസ് ഇന്ത്യ; ശ്രദ്ധേയമായി സോമന്‍റെ കൃതാവ് ടീസര്‍

Web Desk
|
13 Sep 2023 3:47 AM GMT

മകളെ സ്കൂളിൽ ചേർക്കാനെത്തിയ സോമനും ഭാര്യയും പ്രധാനാധ്യാപകനുമായി നടത്തുന്ന സംഭാഷണമാണ് ടീസറിലുള്ളത്

വിനയ് ഫോര്‍ട്ടിന്‍റെ വ്യത്യസ്തമായ ഗെറ്റപ്പ് കൊണ്ടും പേര് കൊണ്ടും തുടക്കം മുതലെ ശ്രദ്ധ നേടിയ ചിത്രമാണ് 'സോമന്‍റെ കൃതാവ്'. ഇപ്പോഴിതാ ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ പുതിയ ടീസറാണ് ചര്‍ച്ചയാകുന്നത്.

മകളെ സ്കൂളിൽ ചേർക്കാനെത്തിയ സോമനും ഭാര്യയും പ്രധാനാധ്യാപകനുമായി നടത്തുന്ന സംഭാഷണമാണ് ടീസറിലുള്ളത്. അധ്യാപകന്‍ വാട്ട് ഈസ് യുവർ നെയിം ? എന്നു ചോദിക്കുമ്പോള്‍ ദേവനന്ദ അവതരിപ്പിക്കുന്ന കഥാപാത്രം "ഐ ആം ഇന്ത്യ" എന്നു മറുപടി പറയുന്നു. ഞാൻ പറഞ്ഞില്ലേ സമയത്ത് സ്കൂളിൽ ചേർത്തില്ലെങ്കിൽ വരുന്ന പ്രശ്നം കണ്ടല്ലോ?. സ്വന്തം പേര് ചോദിച്ചാൽ രാജ്യത്തിൻ്റെ പേരാ പറയുക? "നോ സർ, മൈ നെയിം ഈസ് ഇന്ത്യ.. " എന്ന് കുട്ടി വീണ്ടും പറയുന്നു. ഇതിലും വെറൈറ്റി പേരായ ക്രിമുഹി (ക്രിസ്ത്യൻ മുസ്‍ലിം ഹിന്ദു ) എന്നാണ് ആദ്യം മകൾക്ക് ഇടാനിരുന്നത് എന്ന് നായിക പിന്നീട് പറയുന്നുണ്ട്. രാജ്യത്തിന്‍റെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ടീസര്‍ ശ്രദ്ധ നേടുന്നത്.

കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ് നായിക. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി.നായർ തുടങ്ങിയവരാണ് താരങ്ങൾ. ഒപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തെരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

ഓൺ സ്‌റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ‘സോമന്‍റെ കൃതാവ് എന്ന ചിത്രത്തിൽ മാസ്‌റ്റർ വർക്‌സ്‌ സ്‌റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുജിത്ത് പുരുഷനാണ് ഛായാഗ്രഹണം. രഞ്ജിത്ത് കെ.ഹരിദാസാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത്.

സംഗീതം-പി.എസ് ജയഹരി, എഡിറ്റർ- ബിജീഷ് ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്, കല- അനീഷ് ഗോപാൽ, മേക്കപ്പ്- ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- അനിൽ ചെമ്പൂർ, സ്‌റ്റിൽസ്- രാഹുൽ എം.സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്‌ടർ- റെനിറ്റ് രാജ്, അസിസ്‌റ്റന്‍റ്‌ ഡയറക്‌ടർ- പ്രശോഭ് ബാലൻ,പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറമാൻ- ക്ലിന്‍റോ ആന്‍റണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനിൽ നമ്പ്യാർ, ബർണാഡ് തോമസ്, പി ആർ ഒ- എ.എസ് ദിനേശ്.

Similar Posts