മകന്റെ അറസ്റ്റ്; ഷാരൂഖ് ഖാന് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബൈജൂസ്
|പ്രതിവർഷം 3-4 കോടിയാണ് ഷാരൂഖിന് എജുക്കേഷനൽ ടെക് കമ്പനി നൽകുന്നത്.
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം താൽക്കാലികമായി നിർത്തിവെച്ച് ബൈജൂസ് ലേണിങ് ആപ്പ്. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ് പരസ്യങ്ങൾ പിൻവലിച്ചതെന്നാണ് വിവരം.
ബൈജൂസ് ആപ്പിൻറെ കേരളത്തിനു പുറത്തുള്ള ബ്രാൻഡ് അംബാസഡറാണ് ഷാരൂഖ് ഖാൻ. 2017 മുതലാണ് ഷാരൂഖ് ബൈജൂസിൻറെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുത്തത്.
പ്രതിവർഷം 3-4 കോടിയാണ് ഷാരൂഖിന് എജുക്കേഷനൽ ടെക് കമ്പനി നൽകുന്നത്. നടന്റെ ഏറ്റവും വലിയ പരസ്യ സ്പോൺസർഷിപ്പുകളിലൊന്നാണിത്. വിഷയത്തിൽ ബൈജൂസ് ആപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബൈജൂസിന് പുറമേ, ഹുണ്ടായി, എൽജി, ദുബൈ ടൂറിസം, ഐസിഐസിഐ ബാങ്ക്, റിലയൻസ് ജിയോ എന്നിവയുമായി താരത്തിന് പരസ്യകറാറുണ്ട്.