ഒരിക്കലും തിയറ്ററില്‍ കാണാന്‍ സാധിക്കുമെന്ന് കരുതിയതല്ല; സ്ഫടികം ബിഗ് സ്ക്രീനില്‍ കണ്ടതിന്റെ ആവേശത്തില്‍ ആരാധകര്‍
|സിനിമ അന്ന് തിയറ്ററില്‍ കാണാന്‍ സാധിക്കാത്തതിന്റെ നഷ്ടബോധം പേറുന്ന ആരാധകര്‍ക്കൊരു സമ്മാനമായിട്ടാണ് സ്ഫടികത്തിന്റെ റീ റിലീസ്
ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒടുവില്‍ മോഹന്‍ലാലിന്റെ 'സ്ഫടികം' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ 4കെ ഡോള്‍ബി അറ്റ്മോസ് പതിപ്പാണ് ബിഗ് സ്ക്രീനിലെത്തിയിരിക്കുന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുന്നത്. സിനിമ അന്ന് തിയറ്ററില്‍ കാണാന്‍ സാധിക്കാത്തതിന്റെ നഷ്ടബോധം പേറുന്ന ആരാധകര്‍ക്കൊരു സമ്മാനമായിട്ടാണ് സ്ഫടികത്തിന്റെ റീ റിലീസ്.
It was a long time dream to watch a Lalettan movie FDFS at one of his strongest FORT #Kottayam #Abhilash... 🔥
— AB George (@AbGeorge_) February 9, 2023
There's no better choice than Spadikam...
Now Watching - #Spadikam 4K... pic.twitter.com/47bm6sFRXb
ചിത്രം ഒരിക്കലും തിയറ്ററില്‍ കാണാന്‍ സാധിക്കുമെന്ന് കരുതിയതല്ലെന്ന് പല ആരാധകരും സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കിടിലന്‍ എക്സ്പീരിയന്‍സാണ് ചിത്രം തിയറ്ററില്‍ കണ്ടപ്പോള്‍ കിട്ടിയതെന്നുമാണ് ആരാധകരുടെ സാക്ഷ്യം. ''മനസ്സിലെ ഏറ്റവും വലിയ നഷ്ടബോധമായിരുന്നു ബിഗ് സ്ക്രീനിൽ സ്ഫടികം കാണാൻ കഴിയാത്തത് ആ നഷ്ടബോധത്തിന് ഇന്ന് വിരാമം'' ഒരു പ്രേക്ഷകന് കുറിക്കുന്നു. ടിവിയില്‍ ആയിരം തവണ കണ്ടിട്ടുണ്ടെങ്കിലും ബിഗ് സ്ക്രീനില്‍ കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടായിരുന്നുവെന്നാണ് പലരും പറയുന്നത്.ഒപ്പം പണ്ട് ചിത്രം കണ്ടതിന്റെ അനുഭവവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. നിരൂപകരെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.
Massive Response for #Spadikam rerelease FDFS all over Kerala 🔥
— Snehasallapam (@SSTweeps) February 9, 2023
Single Screens Thee 🔥 atmosphere. Response for a Rerelease movie after Long 28 years 🙏 #Mohanlal @Mohanlalpic.twitter.com/RR83jC7h87
കേരളത്തില്‍ 150 ഓളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ലോകമെമ്പാടും 500ല്‍ പരം കേന്ദ്രങ്ങളിലും. പുലര്‍ച്ചെ മുതല്‍ ഓരോ ജില്ലകളിലും പ്രത്യേക ഫാന്‍സ് ഷോകളും നടക്കുന്നുണ്ട്. 1995 മാര്‍ച്ച് 30നാണ് ഭദ്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സ്ഫടികം തിയറ്ററുകളിലെത്തിയത്. മോഹന്‍ലാലും തിലകനും മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു സ്ഫടികം. ഉര്‍വശി,കെ.പി.എ.സി ലളിത,സില്‍ക്ക് സ്മിത,നെടുമുടി വേണു,ചിപ്പി,രാജന് പി.ദേവ്,ശ്രീരാമന്,അശോകന് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
Aaduthoma 🔥 back to our Screen after long 28 years!#Spadikampic.twitter.com/Mwq2e4Iccg
— Apsara 4K Kozhikode (@ApsaraTheatre) February 9, 2023