Entertainment
അനിരുദ്ധും ലോകേഷും അഭിനയരംഗത്തേക്ക്; ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും
Entertainment

അനിരുദ്ധും ലോകേഷും അഭിനയരംഗത്തേക്ക്; ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും

Web Desk
|
29 July 2023 10:19 AM GMT

നടൻ സമുദ്രക്കനിയും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകൻ ലോകേഷ് കനകരാജും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും. ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം സെപ്റ്റംബറൽ ചിത്രീകരണം ആരംഭിക്കും. സ്റ്റണ്ട് മാസ്റ്റർ ടീം അൻബറിവാണ് സംവിധാനം. നടൻ സമുദ്രക്കനിയും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

ചില സിനിമകളിലെ ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അനിരുദ്ധ് ഒരു മുഴുനീള കഥാപാത്രമാകുന്നത് ഇതാദ്യമാണ്. കാമറയ്ക്ക് പിന്നിൽ അത്ഭുതങ്ങൾ തീർത്ത ലോകേഷ് കനകരാജ് അഭിനയരംഗത്തെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. സംവിധാനത്തിലേക്കുള്ള അൻബറിവിന്റെ അരങ്ങേറ്റമാണെന്നതും മറ്റൊരു സവിശേഷതയാണ്.

രജനികാന്ത് ചിത്രം ജയിലർ ഉൾപ്പെടെ ലിയോ, ഇന്ത്യൻ 2, ജവാൻ, വിടാമുയർച്ചി തുടങ്ങി ഈ വർഷത്തെ പല പ്രധാന ചിത്രങ്ങളുടെയും സംഗീതം ചിട്ടപ്പെടുത്തുന്നത് അനിരുദ്ധാണ്. കമല്‍ഹാസൻ നായകനായി വേഷമിട്ട ഹിറ്റ് ചിത്രം 'വിക്രമി'ലൂടെയാണ് ലോകേഷ് കനകരാജ് ശ്രദ്ധേയനായത്. വിജയ് നായകനാകുന്ന ലിയോ ആണ് ലോകേഷിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

Similar Posts