ഷൂട്ടിംഗ് സ്ഥലത്തെ കാലാവസ്ഥയും പൊടിക്കാറ്റും കാരണം ലാലേട്ടന് ചെസ്റ്റ് ഇൻഫെക്ഷനൊക്കെയായി; വാലിബന് ലൊക്കേഷനിലെ അനുഭവം പങ്കുവച്ച് സുചിത്ര
|എന്ന ചിത്രത്തിന്റെ ഷൂ്ട്ടിംഗ് വേളയിൽ മോഹൻലാലിന് സുഖമില്ലാതെ വന്നിരുന്നുവെന്ന് സുചിത്ര പറയുന്നു
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സുചിത്ര. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തില്‍ സുചിത്രയുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി. എന്ന ചിത്രത്തിന്റെ ഷൂ്ട്ടിംഗ് വേളയിൽ മോഹൻലാലിന് സുഖമില്ലാതെ വന്നിരുന്നുവെന്ന് സുചിത്ര പറയുന്നു. ബിഹൈൻഡ് വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുചിത്ര.
'ഷൂട്ടിംഗ് സ്ഥലത്തെ കാലാവസ്ഥയും ഗുസ്തിയും ഭയങ്കര പൊടിക്കാറ്റും ഒക്കെ കാരണം ഒരു തവണ ലാലേട്ടന് ചെസ്റ്റ് ഇൻഫെക്ഷനൊക്കെയായി. ലാലേട്ടന് വയ്യാതായതോടെ മൂന്ന് ദിവസം ബ്രേക്കായിരുന്നു. അത് കഴിഞ്ഞ് ഷൂട്ട് തുടങ്ങിയപ്പോൾ പുതച്ചൊക്കെയാണ് ലാലേട്ടൻ വന്നിരിക്കുന്നത്. പക്ഷെ ഷോട്ട് ടൈം ആകുമ്പോൾ ആളങ്ങ് മാറും. ഈ വയ്യാതിരുന്ന ആള് തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും. എന്റെ എല്ലാ സീനും ലാലേട്ടനുമായിട്ടാണ്. പത്ത് പതിനഞ്ച് ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനുറ്റേ ഉണ്ടാകൂ. പക്ഷെ അത് അത്രയും പ്രധാനപ്പെട്ടതാണ്. അതിഗംഭീരമായ സിനിമയാണ്. വെറുതെ വന്ന് പോകുന്ന ഒരാൾക്ക് പോലും പ്രാധാന്യമുണ്ട്. എല്ലാവരും കാത്തിരിക്കുന്ന സിനിമയാണിത്'' എന്നാണ് സുചിത്ര പറയുന്നത്. ബിഗ് ബോസ് മുൻ മത്സരാർഥിയായിരുന്ന സുചിത്ര തനിക്ക് ചിത്രത്തിൽ അവസരം ലഭിച്ചതിന് കാരണം ബിഗ് ബോസ് ആണെന്നാണ് പറയുന്നത്.
വാലിബന്റെ സെറ്റിൽ വച്ച് കണ്ടപ്പോൾ ലാലേട്ടൻ ബിഗ് ബോസ് എന്താണെന്ന് മനസിലായോ? എന്നാണ് ലാലേട്ടൻ ചോദിച്ചത്. ഞാൻ പറഞ്ഞു. എനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന്. അത് കേട്ട് ലാലേട്ടൻ ചിരിച്ചു. എങ്ങനെയാണ് ചിത്രത്തിലേക്ക് വിളി വന്നത് എന്ന് അറിയില്ല. പക്ഷെ ലിജോ സാർ ബിഗ്ബോസ് കാണാറുണ്ടെന്ന് അദ്ദേഹത്തിന് അടുത്തവർ പറയുമായിരുന്നു. അങ്ങനെയായിക്കാം ഈ ചിത്രത്തിലേക്ക് എത്തിയത്' സുചിത്ര പറഞ്ഞു.