Entertainment
Suriya meets Sachin Tendulkar

സൂര്യ/സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

Entertainment

ആദരവും സ്നേഹവും; ക്രിക്കറ്റ് ദൈവത്തെ കണ്ട് സൂര്യ, ചിത്രം വൈറല്‍

Web Desk
|
16 Feb 2023 6:47 AM GMT

സച്ചിന്‍റെ കടുത്ത ആരാധകനായ താരം സച്ചിനൊപ്പം കുറച്ചു സമയങ്ങളും ചെലവഴിച്ചു

മുംബൈ: സംവിധായകൻ സിരുത്തൈ ശിവയ്‌ക്കൊപ്പമുള്ള പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍ സൂര്യ. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരം മുംബൈയിലേക്ക് ധാരാളം യാത്രകൾ നടത്തുന്നുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ കണ്ട ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. എന്നാല്‍ സൂര്യയുടെ മുംബൈ യാത്രയ്ക്കിടെ എടുത്ത ചിത്രമാണോ എന്ന് വ്യക്തമല്ല.


ആദരവും സ്നേഹവും എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സച്ചിന്‍റെ കടുത്ത ആരാധകനായ താരം സച്ചിനൊപ്പം കുറച്ചു സമയങ്ങളും ചെലവഴിച്ചു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.



ആര്‍.മാധവന്‍റെ 'റോക്കട്രി ദ നമ്പി എഫക്ടിലാണ്' സൂര്യ അവസാനമായി അഭിനയിച്ചത്. സിരുത്തൈ ശിവയ്‌ക്കൊപ്പമുള്ള സൂര്യയുടെ പേരിടാത്ത ചിത്രത്തിന് 'സൂര്യ 42' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 1000 വര്‍ഷം മുന്‍പ് നടക്കുന്ന കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. ദിഷ പടാനിയാണ് നായിക. സൂര്യ 42 പൂർത്തിയാക്കിയ ശേഷം സംവിധായകൻ വെട്രി മാരന്റെ വാടി വാസലിന്‍റെ സെറ്റില്‍ സൂര്യ ജോയിന്‍ ചെയ്യും. അതേസമയം, തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥകൾ കേൾക്കുകയാണ് താരം. അക്ഷയ് കുമാറിന്റെ സൂരറൈ പൊട്ട്രു ഹിന്ദി റീമേക്കില്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്.

View this post on Instagram

A post shared by Suriya Sivakumar (@actorsuriya)

Similar Posts