![Swasika getting trolled for biting snake return statement Swasika getting trolled for biting snake return statement](https://www.mediaoneonline.com/h-upload/2024/01/16/1406677-untitled-1.webp)
'കടിച്ച പാമ്പിനെ കൊണ്ട് മുത്തച്ഛൻ വിഷം ഇറക്കുമായിരുന്നു, അപ്പോൾ തൊഴുത്തൊക്കെ നിന്നു കത്തും'; സ്വാസികയ്ക്ക് ട്രോൾ മഴ
![](/images/authorplaceholder.jpg?type=1&v=2)
പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്നത് കുടുംബത്തിന് ദോഷമാണ്, കുട്ടികൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുമെന്നും സ്വാസിക
കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കാമെന്ന് നടി സ്വാസിക. തന്റെ അമ്മയുടെ മുത്തച്ഛൻ വിഷവൈദ്യനായിരുന്നുവെന്നും അദ്ദേഹമത് ചെയ്യുമ്പോൾ തൊഴുത്തൊക്കെ നിന്ന് കത്തുമായിരുന്നുവെന്നുമാണ് സ്വാസിക പറയുന്നത്. വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനിലായിരുന്നു നടിയുടെ പരാമർശം. 'വിഷവൈദ്യ'ത്തെ കുറിച്ച് സ്വാസിക പറയുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്, ട്രോളുകൾക്കും കുറവില്ല.
സ്വാസിക പറയുന്നതിങ്ങനെ:
എന്റെ അമ്മയുടെ മുത്തച്ഛൻ വിഷവൈദ്യനായിരുന്നു. കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം ഇറക്കുന്നതൊക്കെ ചെയ്തിട്ടുണ്ട്. ഇത് വെറുതെ പറയുന്നതല്ല. എന്റെ വീട്ടിൽ നടന്ന കാര്യമാണ്, എന്റെ അമ്മയൊക്കെ അതിന് സാക്ഷികളായിരുന്നു. പക്ഷേ അത് ചെയ്താൽ ആ കുടുംബത്തിന് വലിയ ദോഷമാണ്. കുട്ടികൾക്ക് ബുദ്ധമാന്ദ്യം സംഭവിക്കുകയും ത്വക്ക് രോഗങ്ങളൊക്കെ ഉണ്ടാകുകയും ചെയ്യും. ഒരു പരിധി കഴിഞ്ഞപ്പോൾ മുത്തച്ഛൻ അത് നിർത്തി. പാമ്പ് വിഷം തിരിച്ചെടുത്ത് കഴിഞ്ഞ് പോകുമ്പോൾ തൊഴുത്ത് ഒക്കെ നിന്ന് കത്തുമെന്നാണ് പറയുന്നത്. പറയുമ്പോൾ ആളുകൾ പറയും തമാശയാണ്, വെറുതെയാണ് എന്നൊക്കെ. പക്ഷേ അല്ല. അതിനൊരു കൂട്ടൊക്കെയുണ്ട്. നടന്ന സംഭവമാണിത്.
സ്വാസിക പറയുമ്പോൾ ഇത് സത്യമാണോ എന്ന് കൂടെയുള്ള നടൻ ഷൈൻ ടോം ചാക്കോയും അവതാരികയുമൊക്കെ ചോദിക്കുന്നതായും വിഡിയോയിൽ കാണാം. കൊത്തിയ പാമ്പ് തന്നെയാണോ തിരിച്ചു വരുന്നതെന്ന് ഷൈൻ ചോദിക്കുമ്പോൾ എന്തായാലും വരുന്നുണ്ടല്ലോ എന്നായിരുന്നു സ്വാസികയുടെ മറുപടി.