Entertainment

Entertainment
തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

10 May 2021 11:35 AM GMT
1976 ല്‍ പുറത്തിറങ്ങിയ ഉന്‍ഗളില്‍ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ജോക്കര്‍ തുളസി തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയോടെയാണ് മരിച്ചത്.
1976 ല്‍ പുറത്തിറങ്ങിയ ഉന്‍ഗളില്‍ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ജോക്കര്‍ തുളസി തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴാച്ചി, ഇലൈഗ്നര്‍ അനി, ഉടന്‍ പിരപ്പ്, അവതാര പുരുഷന്‍, മണ്ണൈ തൊട്ടു കുമ്പിടണം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
വാണി റാണി, കോലങ്ങള്‍, അഴക്, കേളടി കണ്‍മണി തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളിലും ജോക്കര്‍ തുളസി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ സഹതാരങ്ങളും സുഹൃത്തുക്കളുമായ നിരവധിപേര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.