Entertainment
തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ ആശുപത്രിയില്‍
Entertainment

തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ ആശുപത്രിയില്‍

Web Desk
|
10 May 2021 11:17 AM GMT

വൃക്കയിലെ കല്ല് മാറ്റാനായി ഉടന്‍ ശസ്ത്രക്രിയ നടത്തുമെന്നാണ് റിപ്പോര്‍ട്ട്

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാനെ ചെന്നൈയിലെ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. വൃക്കയിലെ കല്ല് മാറ്റാനായി ഉടന്‍ ശസ്ത്രക്രിയ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

'' വൃക്കയിലെ കല്ല് നീക്കം ചെയ്യാനായി നടന്‍ മന്‍സൂര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാം ടെസ്റ്റുകളും നടത്തി ഉടന്‍ തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കും'' നടികര്‍ സംഘം പി.ആര്‍.ഒ ട്വിറ്ററില്‍ കുറിച്ചു.

കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പ് മന്‍സൂര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നടന്‍ വിവേകിന്‍റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് വിവാദത്തിന് കാരണമായത്. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.

Similar Posts