Entertainment
ഇന്ദ്രൻസ്, കൈലാഷ് നായകരായി ടെക്നോ ഫാമിലി ത്രില്ലർ; ഗില ഐലൻഡ് തിയറ്ററുകളിലേക്ക്
Entertainment

ഇന്ദ്രൻസ്, കൈലാഷ് നായകരായി ടെക്നോ ഫാമിലി ത്രില്ലർ; 'ഗില ഐലൻഡ്' തിയറ്ററുകളിലേക്ക്

ijas
|
28 Oct 2022 10:25 AM GMT

ഡാർക്ക് വെബ് ചതികളും ഓൺലൈൻ ഗെയിമിനടിമപ്പെടുന്നവരുടെ പ്രശ്നങ്ങളുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്

ഇന്ദ്രൻസ്, കൈലാഷ് എന്നിവര്‍ നായകരായി ടെക്നോ ഫാമിലി ത്രില്ലർ വരുന്നു. 'ഗില ഐലന്‍റ്' എന്ന് പേരിട്ട ചിത്രം ഡാർക്ക് വെബ് ചതികളും ഓൺലൈൻ ഗെയിമിനടിമപ്പെടുന്നവരുടെ പ്രശ്നങ്ങളുമാണ് പ്രമേയമാക്കിയിരിക്കുന്നത്. ത്രില്ലർ മോഡലിൽ സഞ്ചരിക്കുന്ന ചിത്രം കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ആണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അമ്പതോളം പുതുമുഖങ്ങൾ അണിനിരക്കുന്നു.

റൂട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജി.കെ പിള്ള, ശാന്താ.ജി പിള്ള എന്നിവർ നിർമ്മിക്കുന്ന ചിത്രം നവാഗതനായ മനു കൃഷ്ണ ആണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഗില മ്യൂസിക്ക് ആൽബം ഇതിനകം തമിഴിലെയും മലയാളത്തിലേയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. സംവിധായകൻ മനു കൃഷ്ണ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഷിനോയ് ക്രിയേറ്റീവിൻ്റേതാണ് വരികൾ. ഛായാഗ്രഹണം-ഷിനോയ്, യൂരസ്ലാവ്. എഡിറ്റിംഗ്-ഷമീർ മുഹമ്മദ്. ക്രിയേറ്റീവ് ഡയറക്ടർ-പ്രമോദ്.കെ.പിള്ള. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. ചിത്രം നവംബർ പതിനൊന്നിന് പ്രദർശനത്തിനെത്തും.

Similar Posts