വീണ്ടും ടി.ജി രവിയും ശ്രീജിത്ത് രവിയും; ഷെവലിയാര്‍ ചാക്കോച്ചന് ഒരുങ്ങുന്നു
|വര്‍ത്തമാനകാല ജീവിതയാഥാര്‍ത്ഥ്യങ്ങളും സാമൂഹ്യചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംവിധായകന് ബി സി മേനോന് പറഞ്ഞു
കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ടി.ജി രവിയേയും ശ്രീജിത്ത് രവിയേയും കേന്ദ്രകഥാപാത്രമാക്കി ബി.സി മേനോന് തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന 'ഷെവലിയാര്‍ ചാക്കോച്ചന്' പുതിയ ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും. ചെറിയ ഇടവേളയ്ക്ക് ടി.ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഷെവലിയാര്‍ ചാക്കോച്ചന്. ജീവിതഗന്ധിയായ കഥാപാത്രമാണ് ടി.ജി രവിയുടെ ഷെവലിയാര്‍ ചാക്കോച്ചന്. മതസൗഹാര്‍ദ്ദവും സാഹോദര്യവുമാണ് ചിത്രത്തിന്റെ പ്രമേയം.
വര്‍ത്തമാനകാല ജീവിതയാഥാര്‍ത്ഥ്യങ്ങളും സാമൂഹ്യചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംവിധായകന് ബി സി മേനോന് പറഞ്ഞു. കുടുംബപ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും സ്നേഹവും ഒക്കെ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ബി.സി മേനോന് വ്യക്തമാക്കി. എറണാകുളം, വൈക്കം, തലയോലപ്പറമ്പ്, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കൊച്ചിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
അഭിനേതാക്കള്‍-ശ്രീജിത്ത് രവി, ടി ജി രവി, മനു വര്‍മ്മ, സിന്ധു വര്‍മ്മ, കുളപ്പുള്ളി ലീല, ചാലി പാല, സ്മൃതി അനീഷ്, മൃദുല മേനോന്, സാഫല്യം കബീര്ഖാന്, രവി നെയ്യാറ്റിന്‍കര, സന്തോഷ് നായര്‍ കോന്നി, ഷാജി കുഞ്ഞിരാമന്, അച്യുതന് ചാങ്കൂര്‍, മൊയ്തീന് കുളത്തൂപ്പുഴ, ദിവാകരന് പട്ടാമ്പി, എം.സി തൈക്കാട്ട്, വിക്ടര്‍ ഇ ജെ, സീനത്ത് വര്‍ക്കല, ശിവകുമാര്‍ ആലപ്പുഴ, ജിജു പി ഡാനിയേല്‍,കുശലകുമാരി, രാജശ്രീ, സന്തോഷ് മാവേലിക്കര, സാബു പാലാംകടവ്, ജമാല്‍,സാബു നാരായണന്, അജി അമ്പലപ്പുഴ.
ബാനര്‍- സാഫല്യം ക്രിയേഷന്‍സ്, തിരക്കഥ, സംഭാഷണം, സംവിധാനം- ബി സി മേനോന്, കഥ- കബീര്‍ ഖാന്, നിര്‍മ്മാണം- സാഫല്യം ക്രിയേഷന്‍സ്, ഡി.ഒ.പി - ജറിന് ജെയിംസ്, സംഗീതം, പശ്ചാത്തല സംഗീതം- മുരളി അപ്പാടത്ത്, എഡിറ്റര്‍- ഷെബിന്‍ ജേക്കബ്, മേക്കപ്പ്-ജയമോഹന്,ആര്‍ട്-വിനീഷ് കണ്ണന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ നാരായൺ, പ്രൊഡക്ഷന്‍ കണ്ട്രോളര്-കൃഷ്ണപിള്ള, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അഭീഷ് തലയോലപ്പറമ്പ്, ഡിസൈന്‍ മീഡിയ- സെവന് തുടങ്ങിയവരാണ് ഷെവലിയാര്‍ ചാക്കോച്ചന്റെ അണിയറപ്രവര്‍ത്തകര്‍. പി.ആര്.ഒ-പി. ആര് സുമേരന്‍.